ചികിത്സിക്കാന്‍ പണമില്ല; കാന്‍സര്‍ ബാധിച്ച മകന് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്ക് മാതാവിന്റെ കത്ത്
കാണ്‍പൂര്‍: കാന്‍സര്‍ രോഗിയായ മകന് ദയാവധത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ടപതി രാംനാഥ് കോവിന്ദിന് വീട്ടമ്മയുടെ കത്ത്. കാന്‍സര്‍ ബാധിതനായ മകനെ ചികിത്സിക്കാന്‍ പണമില്ലെന്നും ദയാവധത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് എഴുത്ത്.
കാണ്‍പൂരില്‍ നിന്നുള്ള സ്ത്രീ രാഷ്ട്രപതിക്ക് കത്തയച്ചത്. പത്ത് വയസ്സുള്ള മകന്റെ അര്‍ബുദ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ഒരുപാട് ശ്രമിച്ചു. എന്നാല്‍ തുക കണ്ടെത്താന്‍ തനിക്ക് സാധിച്ചില്ല. അതിനാലാണ് ദയാവധത്തിന് അനുമതി തേടുന്നതെന്ന് സ്ത്രീ കത്തില്‍ വ്യക്തമാക്കുന്നു. സ്കിന്‍ കാന്‍സര്‍ ബാധിതനാണ് മകന്.
സഹായത്തിനായി മുഖ്യമന്ത്രി ആദിത്യ നാഥ് യോഗിയെ വരെ സമീപിച്ചിരുന്നെങ്കിലും യാതൊരു മറുപടിയുമുണ്ടായില്ല. മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് സഹായമാവശ്യപ്പെട്ട് 2017 മെയിലാണ് എഴുത്തയച്ചത്. സ്ഥലം എം.എല്‍.എ കത്യാര്‍ മുഖേനയാണ് എഴുത്തയച്ചത്. പത്തായിരം രൂപ പോലും ചികിത്സക്കായി സംഘടിപ്പിച്ചു നല്കാന് ഈ മാതാവിന് കഴിഞ്ഞിട്ടില്ല. പണമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്. ജില്ലാ മേധാവികളേയും ഇവര്‍ സമീപിച്ചിരുന്നു.
അതേസമയം ഇവരുടെ കത്തിന് രാഷ്ട്രപതിയുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."