രാജ്യസഭാംഗം ഋതബ്രത ബാനര്‍ജിയെ സി.പി.എമ്മില്‍ നിന്നു പുറത്താക്കി
ന്യൂഡല്‍ഹി: സി.പി.എം രാജ്യസഭാംഗം ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതിന്റെ പേരില്‍ ബംഗാള്‍ ഘടകമെടുത്ത തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിക്കുകയായിരുന്നു.
പാര്‍ട്ടിയുടെ മുഖച്ഛായ മോശമാക്കുന്ന രീതിയിലായിരുന്നു ഋതബ്രതയുടെ പെരുമാറ്റം. ഋതബ്രത അത്യാഢംബര ജീവിതമാണ് നയിക്കുന്നതെന്നും ഈ ശൈലി കമ്മ്യൂണിസ്റ്റിനു നിരക്കാത്തതാണെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇത് ഉന്നയിച്ച് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ഉര്‍ബ നല്കിയ പരാതിയില്‍ കഴിഞ്ഞ ജൂണില്‍ മൂന്നു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.
ഇതടക്കം നിരവധി അച്ചടക്ക നടപടികള്‍ അദ്ദേഹത്തിനെതിരെയുണ്ടായി. എന്നാല്‍ അവസരങ്ങള്‍ നല്‍കിയിട്ടും അദ്ദേഹം തിരുത്തലിന് തയ്യാറായില്ലെന്ന് പി.ബി അംഗവും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സുര്‍ജയ കാന്ത മിശ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."