HOME
DETAILS
MAL
കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
backup
September 16 2017 | 01:09 AM
കൊച്ചി : ജോയ്സ് ജോര്‍ജ് എം.പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കൊട്ടകാമ്പൂര്‍ ഭൂമി കൈയേറ്റക്കേസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉടുമ്പഞ്ചോല കരുണാപുരം സ്വദേശി മുകേഷ് നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ആദിവാസികള്‍ക്ക് അനുവദിച്ച ഭൂമി ഇവരെ വഞ്ചിച്ചു തട്ടിയെടുത്തെന്നാണ് ആരോപണം. കേസിലെ സാക്ഷികളുടെ മൊഴി എടുത്തെന്നും അന്വേഷണം നടന്നു വരികയാണെന്നും ഓഗസ്റ്റില്‍ സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."