HOME
DETAILS
MAL
ഇന്ധന വില വര്‍ധന: 20 ന് സി.പി.എം പ്രകടനവും പൊതുയോഗവും
backup
September 16 2017 | 01:09 AM
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരേ 20 ന് ഏരിയാ കേന്ദ്രങ്ങളിലെ പെട്രോള്‍ പമ്പുകളുടെ പരിസരത്തും പൊതുമേഖലാ എണ്ണകമ്പനികളുടെ ഓഫിസുകള്‍ക്ക് മുന്നിലും പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് കുറഞ്ഞ വില തുടരുമ്പോഴാണ് രാജ്യത്ത് ദിനംപ്രതി വില കൂട്ടുന്നത്. ഇടയ്ക്കിടെ വില വര്‍ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രതിഷേധം മറികടക്കാനാണ് എല്ലാ ദിവസവും ചെറിയ തുക വര്‍ധിപ്പിക്കുന്ന തന്ത്രം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ജനങ്ങളെ കൊള്ളയടിക്കാന്‍ എണ്ണക്കമ്പിനികള്‍ക്ക് സൗകര്യം ചെയ്യുന്ന കേന്ദ്ര നയത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."