HOME
DETAILS
MAL
ആഴ്സണല്‍, കൊളോണ്‍ ടീമുകള്‍ക്കെതിരേ അന്വേഷണം
backup
September 16 2017 | 01:09 AM
ലണ്ടന്‍: മത്സരത്തിനിടെ കാണികള്‍ അക്രമാസക്തരായതിന്റെ പശ്ചാത്തലത്തില്‍ ആഴ്സണല്‍, കൊളോണ്‍ ടീമുകള്‍ക്കെതിരേ അന്വേഷണം. യൂറോപ്പ ലീഗ് മത്സരത്തിനിടെയാണ് ആഴ്സണല്‍ ഫാന്‍സും കൊളോണ്‍ ഫാന്‍സും സ്റ്റേഡിയത്തില്‍ അക്രമാസക്തരായത്. സ്റ്റേഡിയത്തില്‍ വെടിക്കെട്ട് നടത്തിയതും മറ്റുമാണ് കൊളോണ്‍ ടീമിനെതിരായ കുറ്റം. ജര്‍മന്‍ ടീം നാലോളം കേസുകളിലാണ് അന്വേഷണം നേരിടുന്നത്. പടിക്കെട്ടില്‍ നിന്ന് കൊളോണ്‍ ടീമിനെ പിന്തുണയ്ക്കുന്ന കാണികളെ തടഞ്ഞ് വച്ച ആഴ്സണല്‍ കാണികളുടെ നടപടിയാണ് ആഴ്സണലിനെതിരായ കുറ്റം. ആയിരക്കണക്കിന് കൊളോണ്‍ ഫാന്‍സാണ് ടിക്കറ്റില്ലാതെ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് കയറാന്‍ ശ്രമിച്ചത്. ജര്‍മനിയില്‍ നിന്ന് 20,000ത്തോളം കാണികളാണ് ലണ്ടനില്‍ കളി കാണാനെത്തിയത്. എന്നാല്‍ ആകെ 2,900 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."