അലര്‍ജി ഭക്ഷണം വേര്‍തിരിച്ചറിയിക്കാന്‍ കീച്ചെയിന്‍
അലര്‍ജിയുള്ളവര്‍ ഭക്ഷണക്കൊതിയൊക്കെ മാറ്റിവയ്ക്കും. എന്തു കണ്ടാലും അത് അലര്‍ജിയുണ്ടാക്കുമോയെന്ന പേടിയാണ് ഇത്തരക്കാര്‍ക്ക്. പിന്നെ, വേണമെങ്കില്‍ മൊബൈലിലുള്ള ലിസ്റ്റ് നോക്കി വേര്‍തിരിച്ചറിഞ്ഞ് ഭക്ഷിക്കാം. വളര്‍ന്നു വരുന്ന മെഡിക്കല്‍ ഗാഡ്ജറ്റ് യുഗത്തില്‍ നിങ്ങള്‍ ഇത്രയും റിസ്‌കെടുക്കേണ്ടി വരില്ല.
വലിയ ചെലവില്ലാതെ, കൃത്യമായി പൊതുവായ ഭക്ഷണങ്ങളിലെ ആന്റിജെന്‍സിനെ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണവുമായി വന്നിരിക്കുകയാണ് ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍. വണ്ടിയുടെ താക്കോലിന്റെ കൂടെ കീചെയിനായി ഉപയോഗിക്കാവുന്നതാണ് ഉപകരണം.
നിലക്കടല, ചെമ്പങ്കായ, ഗോതമ്പ്, പാല്‍, പാല്‍ക്കട്ടി എന്നീ ഭക്ഷണ പദാര്‍ഥങ്ങളിലെ പൊതുവായ അഞ്ച് ആന്റിജെന്‍സിനെ ഉപകരണം കണ്ടെത്തും.
ചെറിയ ട്യൂബ്, ഡിസ്‌പോസബി ള്‍ ഇലക്ട്രോഡ് ചിപ്പ്, കീ ചെയിന്‍ എന്നീ മൂന്ന് ഭാഗങ്ങളുണ്ട് ഉപകരണത്തിന്. പരിശോധിക്കേണ്ട ഭക്ഷണ പദാര്‍ഥത്തിന്റെ സാമ്പിള്‍ ട്യൂബിലൂടെ നല്‍കിയാല്‍ ശരീരത്തിലെ പ്രതിരോധ വസ്തുക്കള്‍ക്ക് (ആന്റിജെന്‍സ്) തടസ്സം നില്‍കുന്ന ഘടകങ്ങളുണ്ടോയെന്ന് മനസ്സിലാക്കാം. മാഗ്നെറ്റിക് ബെഡ് ആണ് ഇതു കണ്ടെത്താന്‍ സഹായിക്കുന്നത്. ഈ മാഗ്നെറ്റിക് ബെഡ് ഇലക്ട്രോഡ് ചിപ്പുമായി ഘടിപ്പിച്ചാല്‍ അളക്കാവുന്ന ഒരു യൂണിറ്റ് കിട്ടും.
വീണ്ടും കീചെയിനുമായി കണക്ട് ചെയ്താല്‍ റീഡറില്‍ അളവ് കാണിക്കും. ഈ ഡാറ്റ ക്ലൗഡ് സെര്‍വറില്‍ അപ്‌ലോഡ് ചെയ്യാനും അവലോകനം ചെയ്യാനും സൗകര്യമുണ്ട്. 10 മിനിറ്റ് മാത്രമാണ് ഈ പ്രവര്‍ത്തനത്തിനാവശ്യം. 40 ഡോളര്‍ വിലയുള്ള ഉപകരണം വിപണിയില്‍ സുലഭമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."