ലണ്ടന്‍ തുരങ്കപാതയിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു
ലണ്ടന്‍: ലണ്ടന്‍ തുരങ്കപാതയിലെ മെട്രോസ്റ്റേഷനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐ. എസ് ഏറ്റെടുത്തു. തങ്ങളുടെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കാര്യം ഐ.എസ് അറിയിച്ചത്.
ആക്രമണത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിരുന്നു. തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രീന്‍ സബ്വേയിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം രാവിലെയാണ് സ്ഫോടനം നടന്നത്. ട്രെയിനിലേക്കുള്ള വഴിയില്‍ ഉപേക്ഷിച്ച സ്ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തെ തുടര്‍ന്നുള്ള അഗ്നിബാധയില്‍ ഏറെപ്പേര്‍ക്കും മുഖത്താണ് പൊള്ളലേറ്റത്.
ആറു മാസത്തിനിടെ ബ്രിട്ടനിലുണ്ടാവുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. ഇത്തവണത്തേതൊഴികെ എല്ലാത്തിലും മരണം സംഭവിച്ചിരുന്നു. 36 പേരാണ് മറ്റു നാല് ആക്രമണങ്ങളിലായി മരിച്ചത്. മൂന്നിടത്ത് ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."