ഗുര്‍മീത് സിങ്ങിനെതിരായ കൊലപാതകക്കേസ് ഇന്ന് പരിഗണിക്കും; പഞ്ച്കുളയില്‍ കനത്ത സുരക്ഷ
പഞ്ച്കുള: ദേര സച്ഛാ സൗദ തലവന്‍ ഗുര്‍മീത് സിങ്ങിനെതിരായ രണ്ട് കൊലപാതകക്കേസുകളില്‍ സി.ബി.ഐ കോടതി ഇന്ന് വാദം കേള്‍ക്കും. മാധ്യമപ്രവര്‍ത്തകനായ രാം ചന്ദര്‍ ഛത്രപതി ദേര മുന്‍ മാനേജര്‍ രജ്ഞിത് സിങ് എന്നിവരുടെ കൊലപാതകക്കേസാണ് പരിഗണിക്കുന്നത്. പ്രത്യേക സി.ബി.ഐ ജഡ്ജ് ജഗ്ദീപ് സിങ് ആണ് കേസ് പരിഗണിക്കുക.
രണ്ടു കൊലപാതകങ്ങള്‍ക്കു പിന്നിലെ മുഖ്യസൂത്രധാരന്‍ ഗുര്‍മീതാണെന്നാണ് നിഗമനം. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും നടപടികള്‍.
രണ്ട് ബലാത്സംഗക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിങ് ഇപ്പോള്‍ ജയിലിലാണുള്ളത്. 20 വര്‍ഷത്തേക്കാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്.
പഞ്ച്കുളയില്‍ കനത്ത പൊലിസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നവേരത്തെ ശിക്ഷ വിധിച്ച ദിവസമുണ്ടയതു പോലുള്ള അനിഷ്ട സംഭവങ്ങളൊഴിവാക്കാനാണിത്. ബലാത്സംഗക്കേസില്‍ ഗുര്‍മീതിന്റെ ശിക്ഷാ വിധി വന്നപ്പോള്‍ അനുയായികള്‍ അക്രമാസക്തരാവുകയും കനത്ത നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. അന്ന് 40 പേര്‍ കൊല്ലപ്പെടുകയും 200ലേറെ ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."