HOME
DETAILS
MAL
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്രമുത്തുകള്‍ കണ്ടെത്തി
backup
September 16 2017 | 05:09 AM
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്രമുത്തുകള്‍ കണ്ടെത്തി. ക്ഷേത്രത്തിലെ ബി, എഫ് നിലവറകളില്‍ നിന്നുതന്നെയാണ് ഇവ കണ്ടെത്തിയതെന്ന് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. ഇവ ആഭരണങ്ങളില്‍ നിന്ന് അടര്ന്നുവീണതാണെന്നും സംഘം പറഞ്ഞു.
കാണാതായ 26 മുത്തുകളില്‍ 12 എണ്ണമാണ് കണ്ടെത്തിയത്. ഇവ മോഷണം പോയെന്നായിരുന്നു വാര്‍ത്തകള്‍. മുത്തുകള്‍ മോഷണം പോയതല്ലെന്നും ആഭരണങ്ങളില്‍ നിന്ന് അടര്ന്നുവീണതാണെന്നും അന്വേഷണസംഘം പറഞ്ഞു. തിരച്ചിലില്‍ ക്ഷേത്രത്തില്‍ ലിസ്റ്റില്‍പ്പെടാത്ത ആഭരണങ്ങള്‍ കൂടി കണ്ടെത്തി. ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പിക്കും കോടിതിയിലും സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."