കാവ്യയും കോടതിയിലേക്ക്.. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നല്‍കിയേക്കും
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന് മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്ന് നല്‍കിയേക്കും. ജാമ്യാപേക്ഷ ഹൈക്കോടതിയിലാണ് സമര്‍പ്പിക്കുക. അറസ്റ്റിനുള്ള സാധ്യത മുന്‍കണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. അഡ്വ. രാമന്‍പിള്ള മുഖേനയാകും ജാമ്യാപേക്ഷ നല്‍കുക.
നടനും സംവിധായകനുമായ നാദിര്‍ഷായെ നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് കാവ്യമാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള നീക്കം. വെള്ളിയാഴ്ച ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ആലുവ പൊലിസ് ക്ലബ്ബില്‍ ഹാജരായെങ്കിലും നാദിര്‍ഷായുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചിരുന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈകീട്ടോടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടാവുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് രണ്ടാമതും ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വിളിച്ചതിനു പിന്നാലെ നാദിര്‍ഷ മുന്‍കൂര്‍ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."