'ക്ലാസില്‍ ഒരു ടി.വി' പദ്ധതിക്ക് തുടക്കം
എടച്ചേരി: സ്വന്തം മാനേജ്മെന്റിന് കീഴിലുള്ള വിദ്യാലയത്തിലെ ഓരോ ക്ലാസിലേക്കും ടി.വി നല്കി മാനേജര്‍ നല്ല മാതൃക തീര്‍ത്തു.
എടച്ചേരി പുതിയങ്ങാടിയിലെ നരിക്കുന്ന് യു.പി സ്കൂള്‍ മാനേജരായ എം.പി ബാലകൃഷ്ണനാണ് സ്കൂളിലെ ഒന്ന്മുതല്‍ ഏഴ് വരെയുള്ള എല്ലാക്ലാസുകളിലേക്കും ടി.വി നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ആദ്യപടിയായി മൂന്ന് ക്ലാസുകളിലേക്ക് ടി.വി നല്‍കിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടികള്‍ കൊഴിഞ്ഞു പോയത് സ്കൂളിന്റെ നിലനില്‍പ്പിന് ഭീഷണി നേരിട്ട കാലത്താണ് സമീപവാസിയായ ബാലകൃഷ്ണന് ഈ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുന്നത്.
പഴയ കെട്ടിടം പൊളിച്ചുമാറ്റി സ്കൂളിന് ആധുനിക സംവിധാനത്തോടെയുള്ള പുതിയ കെട്ടിടം പണിത് ക്ലാസുകള്‍ ശിശു സൗഹൃദ അന്തരീക്ഷത്തിലാക്കി. സ്കൂള്‍ ഹൈടെക്കാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഇപ്പോര്‍ ക്ലാസുകളിലേക്ക് ടി.വി നല്‍കിയിരിക്കുന്നത്.
സ്കൂളില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ സ്കൂള്‍ ലീഡര്‍ തന്മയക്ക് ടി.വി കൈമാറി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുമ അധ്യക്ഷയായി. പനയുള്ളതില്‍ നാരായണന് സത്യന് പാറോല്‍ വത്സല ടീച്ചര്‍, ശ്രീജ ടീച്ചര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."