ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്നു
ഫറോക്ക്: ക്ഷേത്രത്തിലേക്കു പോവുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തിയവര്‍ പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞു. ചെറുവണ്ണൂര്‍ കോയാസ് ഹോസ്പിറ്റലിനു പിന്‍വശം കറുത്തേടത്ത് പറമ്പ് ചന്ദ്രന്റെ ഭാര്യ തങ്കമണിയുടെ കഴുത്തിലെ മൂന്നര പവന് മാലയാണ് നഷ്ടപ്പെട്ടത്.
ഇവര്‍ രാവിലെ 6.45ന് വീട്ടില്‍ നിന്നിറങ്ങി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍വച്ചാണ് സംഭവം. പള്‍സര്‍ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ മാല പൊട്ടിച്ചെടുത്ത അമിതവേഗത്തില്‍ പോവുകയായിരുന്നു. തലയില്‍ ഹല്‍മെറ്റ് ഉണ്ടായിരുന്നില്ലെന്നും ടി ഷര്‍ട്ട് ധരിച്ചവരായിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു. നേരത്തെ തന്നെ മോഷ്ടാക്കള്‍ ഇരുവരും വീടിന്റെ പരിസരത്തെ റോഡില്‍ ബൈക്ക് നിര്‍ത്തിയിട്ടു സംസാരിച്ചിരുന്നതായി കണ്ടവരുണ്ട്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നു നല്ലളം പൊലിസ് ഉടന്‍ സ്ഥലത്തെത്തി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."