കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം
കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ സി.ടി വനജക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം. മുന്‍ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സമയം കഴിഞ്ഞിട്ടും ഡി.സി.സിയെ സ്വാധീനിച്ച് പ്രസിഡന്റ് സ്ഥാനത്തു തുടരുന്നതാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്.
ഭരണം തുടങ്ങി ഒരു വര്‍ഷവും എട്ടു മാസവും കഴിഞ്ഞിട്ട് പ്രസിഡന്റ് പദവിയില്‍ സി.ടി വനജയുടെ പ്രകടനത്തില്‍ അതൃപ്തിയുള്ള കോണ്‍ഗ്രസിലെയും മുസ്‌ലിം ലീഗിലേയും പ്രബലവിഭാഗങ്ങളും പുതിയ ആളെ കണ്ടെണ്ടത്തണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു.
അതേസമയം പാര്‍ട്ടിയോട് ആലോചിക്കാതെ ബ്ലോക്ക് ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രസിഡന്റ് ഏകപക്ഷീയമായ നിലപാടെടുക്കുന്നതായ ആരോപണം ശക്തമാണ്.
നേരത്തെ ബ്ലോക്ക് പ്രസിഡന്റിന്റെ കാറിന്റെ ഡ്രൈവറെ മാറ്റിയ നടപടി വിവാദമായിരുന്നു.
പ്രസിഡന്റ് ഏകപക്ഷീയമായി ഡ്രൈവറെ മാറ്റി തീരുമാനം ബി.ഡി.ഒയെ ആറിയിച്ചെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല. കഴിഞ്ഞദിവസം നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ പ്രസ്തുത വിഷയം ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നുതന്നെ പ്രസിഡന്റിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മുസ്‌ലിം ലീഗ് അംഗങ്ങളും ഇതിനെ പിന്തുണക്കുകയായിരുന്നു.
പ്രസിഡന്റിന്റെ പോരായ്മകള്‍ ചൂണ്ടണ്ടിക്കാട്ടി മുന്‍ ഡി.സി.സി പ്രസിഡന്റിന് കോണ്‍ഗ്രസ് അംഗങ്ങള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കിയിരുന്നതായി ഒരു വിഭാഗം പറയുന്നു. എന്നാല്‍ ഡി.സി.സി പ്രസിഡന്റ് മാറിയിട്ടും പ്രശ്‌നത്തില്‍ ഇടപെടാന്‍ ജില്ലാ ഘടകം തയാറാകാത്ത് സ്വാധീനത്തിന് വഴങ്ങിയാണെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."