ഉപതെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസ് ശക്തിപ്പെടുന്നതിന്റെ ഉദാഹരണം: ടി. സിദ്ദീഖ്
കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തിക്കോടി പഞ്ചായത്തിലെ പുറക്കാട് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നെട്ടോടി രാഘവന്റെ വന്‍ വിജയം കോണ്‍ഗ്രസിനും യു.ഡി എ.ഫിനും നല്‍കുന്നത് ഉയര്‍ന്ന ആത്മവിശ്വാസമാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്. കഴിഞ്ഞ വര്‍ഷത്തിലെ 152 എന്ന ഭൂരിപക്ഷത്തില്‍ നിന്നു 215ലേക്ക് ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ സാധിച്ചത് ജനങ്ങള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും അര്‍പ്പിച്ച വലിയ വിശ്വാസമാണ് തെളിയിക്കുന്നത്. ജില്ലയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുന്നതിന്റെ ഉദാഹരണമാണ് ഉപതെരഞ്ഞെടുപ്പ് വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതു മുന്നണി സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരേ വോട്ടര്‍മാര്‍ ശക്തമായ പ്രതികരണമാണ് നടത്തിയത്. ഇടതു മുന്നണി മദ്യനയം നടപ്പിലാക്കിയതിന് ശേഷം സര്‍ക്കാരിന് ജനം നല്‍കിയ കനത്ത തിരിച്ചടി കൂടിയാണ് ഈ വിജയം. ബി.ജെ.പിയുടെ ഫാസിസ്റ്റ് വര്‍ഗീയ അജന്‍ഡകള്‍ക്കെതിരേയും ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയും ശക്തമായ ജന മുന്നേറ്റം നടത്തിയ വോട്ടര്‍മാരെ ടി. സിദ്ദീഖ് അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."