50കാരിയുടെ പാന്‍ക്രിയാസില്‍നിന്ന് ഏഴുകിലോ ഭാരമുള്ള ട്യൂമര്‍ നീക്കി
കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ 50 കാരിയുടെ പാന്‍ക്രിയാസില്‍ നിന്ന് ഏഴു കിലോ തൂക്കമുള്ള ട്യൂമര്‍ വിജയകരമായി നീക്കി. 30 ഃ 21 ഃ 19 സെന്റീമീറ്റര്‍ വലിപ്പത്തിലുള്ള ഈ ട്യൂമര്‍ ഇത്തരത്തില്‍ പാന്‍ക്രിയാസില്‍ നിന്നു നീക്കുന്നത് വളരെ അപൂര്‍വമാണ്.
വയനാട് സ്വദേശിനിയായ രോഗി അഞ്ചുവര്‍ഷമായി വയറിലെ അസ്വസ്ഥതകള്‍ക്കു ചികിത്സയിലായിരുന്നു. വയര്‍ ക്രമേണ ബലൂണ്‍പോലെ വീര്‍ത്ത് വരുന്നതായിരുന്നു പ്രധാന രോഗലക്ഷണം. വേദനയും കൂടിവന്നുകൊണ്ടിരുന്നു. സി.ടി സ്‌കാനില്‍ ട്യൂമര്‍ വ്യക്തമായെങ്കിലും ട്യൂമറിന്റെ അസാധാരണമായ വലുപ്പം കൊണ്ട് ആസ്റ്റര്‍ മിംസിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഏഴുദിവസത്തെ ആശുപത്രി വാസത്തിനു ശേഷം രോഗി ആശുപത്രി വിട്ടു.
ഏകദേശം 100 ഗ്രാം മാത്രം ഭാരമുള്ള പാന്‍ക്രിയാസിന്റെ വാലു പോലെയുള്ള അറ്റത്തോടു ചേര്‍ന്ന് രൂപപ്പെട്ട ഏഴു കിലോയിലധികം ഭാരമുള്ള ട്യൂമര്‍ നീക്കുകയെന്നതു ശ്രമകരമായ ദൗത്യമായിരുന്നുവെന്നു ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ആസ്റ്റര്‍ മിംസിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. വി.പി സലീം പറഞ്ഞു. ഡോ. സലീമിനു പുറമേ സര്‍ജിക്കല്‍ അസിസ്റ്റന്റായ ഡോ. ടി. സ്വലാഹുദ്ദീന്‍, അനസ്‌തേഷ്യസ്റ്റുമാരായ ഡോ. രമേഷ്, ഡോ. നുസ്രത്ത് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
സങ്കീര്‍ണമായ ശസ്ത്രക്രിയകളാണ് ഇത്തരത്തിലുള്ള വലിയ ട്യൂമറുകള്‍ നീക്കുമ്പോള്‍ വേണ്ടിവരികയെന്ന് ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഡോ. രാഹുല്‍ മേനോന്‍ പറഞ്ഞു.
ആസ്റ്റര്‍ മിംസിലെ വിദഗ്ധരായ സര്‍ജിക്കല്‍ ടീമിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ചികിത്സ നല്‍കാന്‍ സാധിക്കുന്നുണ്ടന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."