തൊഴില്‍രഹിതരില്ലാത്ത വയനാട്; കുടുംബശ്രീ തൊഴില്‍മേള 18ന്
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു. ജി.കെ.വൈ) പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലാകുടുംബശ്രീ മിഷന്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.
ജില്ലക്കകത്തും പുറത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് 18ന് കല്‍പ്പറ്റ വൈന്‍ഡ് വാലി ഓഡിറ്റോറിയത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മികച്ച തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി തൊഴില്‍ നേടാന്‍ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ കീഴില്‍ തൊഴില്‍ രഹിതരില്ലാത്ത വയനാട് കാംപയിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ബിരുദാനന്തര ബിരുദം, ബിരുദം, ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.എസ്.സി.ജി.എന്‍.എം നേഴ്‌സിങ്, യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും കൂടാതെ അമ്പലവയല്‍, മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, മുട്ടില്‍ പഞ്ചായത്തുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കും ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ ഒന്‍പതിന് പേര് രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."