HOME
DETAILS
MAL
മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവെപ്പ് നടത്തി
backup
September 16 2017 | 07:09 AM
ഗൂഡല്ലൂര്‍: കുളമ്പുരോഗത്തിനെതിരേ വനം വകുപ്പിന്റെ സഹകരണത്തോടെ തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ് ഗൂഡല്ലൂര്‍ ഡിവിഷനിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി.
ഈ മാസം ഒന്ന് മുതല്‍ ആരംഭിച്ച് ക്യാംപ് 21 വരെ തുടരും. 22മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ വീടുകളില്‍ എത്തി കന്നുകാലികള്‍ക്കുള്ള കുത്തിവെപ്പ് നടത്താനാണ് പദ്ധതി.
വനത്തില്‍ മേയാന്‍ പോകുന്ന വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് വന്യജീവികളിലേക്ക് രോഗം വരാതിരിക്കാനാണ് വനം വകുപ്പ് പദ്ധതിയുമായി സഹകരിക്കുന്നത്.
മേഖലയിലെ കുത്തിവെപ്പിനായി 11850 എഫ്.എം.ഡി വാക്സിനുകള്‍ ഗൂഡല്ലൂരില്‍ എത്തിയതായി മൃഗസംരക്ഷണ വകുപ്പ് ഗൂഡല്ലൂര്‍ അസി.ഡയറക്ടര്‍ ഗണപതിരാമന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."