റോഡുകള്‍ നടുവൊടിക്കുന്നു; ആകെ മടുത്ത് ജനം മാനന്തവാടി-ഒഴക്കോടി റോഡ് തകര്‍ച്ചയില്‍
മാനന്തവാടി: പൊതുജനത്തിന് നടുവൊടിക്കും യാത്ര സമ്മാനിച്ച് മാനന്തവാടി-ചൂട്ടക്കടവ് -ഒഴക്കോടി റോഡ്.
തവിഞ്ഞാല്‍ പഞ്ചായത്തിനെയും മാനന്തവാടി നഗരസഭയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മാനന്തവാടി -തവിഞ്ഞാല്‍, മാനന്തവാടി-കുളത്താട എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണിത്. ചെറുപുഴ, ചൂട്ടക്കടവ്, മക്കിക്കൊല്ലി എന്നിവിടങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴ പെയ്താല്‍ ഈ കുഴികളില്‍ വെള്ളം നിറഞ്ഞ് കുഴിയുടെ ആഴം മനസിലാക്കാനാകാതെ ഇരുചക്രവാഹനയാത്രക്കാര് അപകടത്തില്‍പ്പെടുന്നത് പതിവാണ്. മാനന്തവാടി-കുളത്താട റോഡിലെ ആറ് കിലോമീറ്ററോളം പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. തരുവണ - നിരവില്‍പ്പുഴ റോഡ് തകര്‍ന്നതിനാല്‍ നിരവില്‍പ്പുഴ, കുഞ്ഞോം പ്രദേശത്തുള്ളവര്‍ കുളത്താട്-ചെറുപുഴ റോഡിലൂടെയാണ് മാനന്തവാടിയില്‍ എത്തുന്നത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയായിട്ടും റോഡ് നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല.
ബിറ്റു മിന് മെക്കാഡം ടാറിങിന് രണ്ടരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ആയിട്ടില്ല.
കുളത്താട റോഡില്‍ മാനന്തവാടി നഗരസഭയുടെ പരിധിയിലുള്ള റോഡില്‍ പാച്ച് വര്‍ക്ക് നടത്താന്‍ അഞ്ച് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെങ്കിലും മഴ മാറാതെ പ്രവര്‍ത്തികള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇതു വഴിയുള്ള കെ.എസ്.ആര്.ടി.സി. സര്‍വിസ് ഏത് നിമിഷവും നിലയ്ക്കാവുന്ന സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."