HOME
DETAILS

സി.ബി.ഐയെ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലിന് സി.പി.എം അടിമപ്പെടില്ല: പി. ജയരാജന്‍

  
backup
September 16 2017 | 07:09 AM

%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%90%e0%b4%af%e0%b5%86-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%85


തലശ്ശേരി: ഫസല്‍ വധക്കേസില്‍ കൊലപാതകി തന്നെ കുറ്റസമ്മതമൊഴി നല്‍കിയിട്ടും സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ശ്രമിക്കുന്ന സംഘടനയും സി.ബി.ഐയും ഏത് രീതിയിലുള്ള അടിച്ചമര്‍ത്തല്‍ നടത്തിയാലും സി.പി.എം അതിനുമുന്നില്‍ അടിമപ്പെടില്ലെന്ന് ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
അബു-ചാത്തുക്കുടി ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജയരാജന്‍.
ഉത്തരേന്ത്യന്‍ ംസസ്ഥാനങ്ങളില്‍ ആര്‍.എസ്.എസിന്റെ കണ്ണുരുട്ടലില്‍ കോണ്‍ഗ്രസ് വിരണ്ട് പോയതിനാലാണ് അവിടങ്ങളില്‍ ബി.ജെ.പി ശക്തി പ്രാപിച്ചത.് എന്നാല്‍ കേരളത്തില്‍ ആര്‍.എസ്.എസ് അത്തരമൊരു വിരട്ടല്‍ നടത്തി സി.പി.എമ്മിനെ ഭയപ്പെടുത്തിയാല്‍ അതിനെ പ്രതിരോധിക്കുമെന്നും ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും ഗണേശോത്സവ ഘോഷയാത്രയും സി.പി.എം സംഘടിപ്പിക്കുന്നത് ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തി കുട്ടികള്‍ വഴിതെറ്റിപോകാതിരിക്കാനാണ്.
ഇത്തവണ ജില്ലയില്‍ 300 ഘോഷയാത്രകള്‍ സംഘടിപ്പിക്കുമെന്ന് വീമ്പടിച്ചവര്‍ ആകെ 97 ഘോഷയാത്രകള്‍ മാത്രമാണ് നടത്തിയത.്
അതില്‍ പങ്കാളിത്വം വളരെ ശുഷ്‌ക്കവുമായിരുന്നെന്നും ജയരാജന്‍ പറഞ്ഞു. തെരുവിലിറങ്ങി മതഭ്രാന്ത് നടത്തിയാല്‍ അതിനെ സി.പി.എം വിലക്കും. ചങ്ങലക്കിടേണ്ട ശക്തികളെ ചങ്ങലക്കിടുകയാണ് സി.പി.എം ചെയ്യുന്നത്. മെമ്പര്‍ഷിപ്പ് ഇല്ലാത്ത സംഘടനയാണ് ആര്‍.എസ്.എസ്. ശക്തമായ പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ജനാധിപത്യത്തിന്റെ കണിക പോലുമില്ലാത്ത ആര്‍.എസ്.എസാണ് കേന്ദ്ര സര്‍ക്കാറിനെ നിയന്ത്രിക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
എ.എന്‍ ഷംസീര്‍ അധ്യക്ഷനായി. എം. സുരേന്ദ്രന്‍, സി.കെ രമേശന്‍, വാഴയില്‍ ശശി, എം.സി പവിത്രന്‍ ംസസാരിച്ചു. സി.പി.ഐ വിട്ടുവന്നവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago