HOME
DETAILS
MAL
തരിശുഭൂമിയില്‍ നൂറുമേനി വിളവെടുത്ത് കുടുംബശ്രീ
backup
September 16 2017 | 07:09 AM
കൂടാളി: മൂന്നര ഏക്കര്‍ തരിശു ഭൂമിയില്‍ നൂറുമേനി വിളവെടുത്ത് കുടുംബശ്രീ. സ്വകാര്യവ്യക്തിയുടെ മൂന്നര ഏക്കര്‍ സ്ഥലത്താണ് ബങ്കണപറമ്പ് അക്ഷയ കുടുംബശ്രീ കൃഷി ചെയ്തത്. വെള്ളരിക്ക, വെണ്ട, കൈപ്പക്ക, ചീര, കുമ്പളങ്ങ, നിലക്കടല, വഴുതിനിങ്ങ, മധുരക്കിഴങ്ങ്, കക്കിരി, എള്ള്, താലോരി തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്തത്. പി.പി നളിനി, പി.പി രാധ, എ.കെ ചന്ദ്രിക, പി.പി കമല, പി. കോമള എന്നിവിരടങ്ങിയ സംഘം ജൈവകൃഷിക്ക് നേതൃത്വം നല്കി. കൃഷിയില്‍ പ്രതീക്ഷിച്ചതിലും വിളവ് ലഭിച്ചതായും അംഗങ്ങള്‍ പറഞ്ഞു. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഫല്‍ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.പി പ്രേമരാജന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."