HOME
DETAILS
MAL
വിസ വാഗ്ദാനം ചെയ്ത് ആറുലക്ഷം തട്ടിയെന്ന് പരാതി
backup
September 16 2017 | 08:09 AM
കണ്ണൂര്‍: വിസ വാഗ്ദാനം ചെയ്ത് ആറുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ടൗണ്‍ പൊലിസ് കേസെടുത്തു. കൊയ്യോട് പ്രീതി നിവാസില്‍ ടി.കെ വിപിന്റെ പരാതിയില്‍ ആലുവ സ്വദേശി ജോബി ജോസഫിനെതിരേയാണ് കേസ്. വിപിനും സുഹൃത്തുക്കള്‍ക്കും മര്‍ച്ചന്റ് നേവിയില്‍ ജോലിക്കുള്ള വിസ നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. 2016 ജനുവരിയില്‍ രണ്ടു തവണയായിട്ടാണത്രെ പണം വാങ്ങിയത്. ആദ്യം മൂന്നുലക്ഷം രൂപയും പിന്നീട് സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിനാണെന്നു പറഞ്ഞ് മൂന്നു ലക്ഷവും വാങ്ങുകയായിരുന്നു. ഫെഡറല്‍ ബാങ്ക് വഴിയാണ് പണം നല്‍കിയത്. എന്നാല്‍ വിസ ലഭിക്കാത്തതിനാല്‍ വിപിന്‍ ജോബിയെ കണ്ട് പണം ആവശ്യപ്പെട്ടു. ചെക്ക് നല്‍കിയെങ്കിലും അത് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."