ഇരിട്ടി പാലം ടെസ്റ്റ് പൈലിങ് ഒഴുകിപ്പോയ സംഭവം: ഐ.ഐ.ടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി
ഇരിട്ടി: ഇരിട്ടിയില്‍ പുതുതായി നിര്‍മിക്കുന്ന പാലത്തിന്റെ ടെസ്റ്റ് പൈലിങ് ഒഴുകിപ്പോയ സംഭവത്തില്‍ ഐ.ഐ.ടിയിലെ വിദഗ്ധസംഘം സ്ഥലത്ത് പരിശോധന നടത്തി.
ലോകബാങ്കിന്റെയും കെ.എസ്.ടി.പിയുടെയും പാലം നിര്‍മാണ വിദഗ്ധരുടെയും നിര്‍ദേശാനുസരണം ഐ.ഐ.ടിയിലെ സീനീയര്‍ പ്രൊഫസര്‍ നൈനാന്‍ കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നിലവില്‍ നിര്‍ദേശിക്കപ്പെട്ട പാലത്തിന്റെ തൂണുകളുടെ പൈലിങ്ങിന്റെ എണ്ണത്തില്‍ വര്‍ധനവ് വരുത്താന്‍ വിദഗ്ധസംഘം നിര്‍ദേശിച്ചു. നാല് പൈലിങ്ങ് ആറായി ഉയര്‍ത്താനാണ് ശുപാര്‍ശ ചെയ്തത്. കൂടാകെ പൈലിങ്ങുകള്‍ തമ്മിലുള്ള അകലം ചുരുങ്ങിയത്് രണ്ടര മീറ്ററാക്കണം, കൂടാതെ പുഴയില്‍ പ്രകൃതിദത്തമായി രൂപംകൊണ്ട പാറയിലേക്ക് എത്തുന്നതിനായി പൈലിങ്ങിന്റെ ആഴം ഒന്നര മീറ്ററില്‍ നിന്നു രണ്ട് മീറ്ററെങ്കിലും ഉണ്ടാകണമെന്നും സംഘം നിര്‍ദേശിച്ചു. വിദ്ഗധസംഘത്തിന്റെ നിര്‍ദേശം കെ.എസ്.ടി.പിക്ക് സമര്‍പ്പിക്കും. കെ.എസ്.ടി.പി അംഗീകരിച്ച് പുതിയ ഡിസൈന്‍ ഉണ്ടാക്കിവേണം ഇനി നിര്‍മാണം ആരംഭിക്കാന്‍. ആകെ 144 മീറ്റര്‍ നീളവും 12മീറ്റര്‍ വീതിയിലുമായി നിര്‍മിക്കുന്ന പാലത്തിന് നാലു തൂണുകളാണുള്ളത്. ഇതില്‍ പാലത്തിന്റെ ഇരുകരകളിലുമുള്ള രണ്ട് തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. വെള്ളത്തില്‍ നിര്‍മിക്കേണ്ട രണ്ട് തൂണുകളില്‍ ഒന്നിന്റെ ടെസ്റ്റ് പൈലിങ്ങാണ് മഴവെള്ള പാച്ചിലില്‍ ഒഴുകിപോയത്. പുഴയില്‍ പൈലിങ്ങ് നടത്തണമെങ്കില്‍ വീണ്ടും മണ്ണിട്ട് ഉയര്‍ത്തണം. പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ അടയ്ക്കുന്നതിനു മുന്‍പ് തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കരാറില്‍ നിര്‍ദേശിച്ച സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ല. കെ.എസ്.ടി.പി ഡപ്യൂട്ടി റസിഡന്റ് എന്‍ജിനിയര്‍ പ്രവിന്ത്, പാലം വിഭാഗം എന്‍ജിനിയര്‍ രാജേഷ്, കരാര്‍ കമ്പിനി ജനറല്‍ മാനേജര്‍ പയസ് ആന്റണി, പ്രോജക്ട് മാനേജര്‍ എം.പി സുരേഷ്, ശ്രീരാജ്, ദിനേഷ് എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."