മാര്‍ക്കറ്റ് റോഡ് വഴി ബസ് സര്‍വിസ് ബസ് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി
തളിപ്പറമ്പ്: സംയുക്ത സമര സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10 മുതല്‍ ഒരുമണി വരെ തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ് വഴിയുളള ബസ് സര്‍വിസ് നിര്‍ത്തിവച്ചു. ബസ് തൊഴിലാളികള്‍ തളിപ്പറമ്പ് മുനിസിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. തളിപ്പറമ്പ് വികസന സമിതിയുടെ തലപ്പത്തിരിക്കുന്നവരെന്ന് മേനിനടിക്കുന്നവരും നഗരസഭാ അധികാരികളും വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ. കരുണാകരന് കുറ്റപ്പെടുത്തി. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി പി. സൂര്യദാസ് അധ്യക്ഷനായി. എ.ആര്.സി നായര്‍, കെ.വി രാജന്, കെ. ജയരാജന്, എം. ചന്ദ്രന് സംസാരിച്ചു.
മാര്‍ക്കറ്റ് റോഡ് വഴിയുളള ബസ് സര്‍വിസ് റൂട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ബസ് തൊഴിലാളികള്‍ പണിമുടക്കിയത്. ബസ് യാത്രക്കാര്‍ക്കു വേണ്ടി സ്റ്റാന്‍ഡില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുക, ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ട്രാക്ക് വരച്ച് നിശ്ചയിക്കുക, ഷോപ്പിങ് കോംപ്ലക്സിനു മുകളില്‍ നിന്നു ബസുകളുടെയും യാത്രക്കാരുടെയും മേല്‍ അഴുക്കുവെള്ളം വീഴുന്ന പ്രശ്നം പരിഹരിക്കുക എന്നിവയാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."