എല്‍.എസ്.എസ്, യു.എസ്.എസ് സ്കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കും: മന്ത്രി
പയ്യന്നൂര്‍: പൊതുവിദ്യാലയങ്ങളെയും വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്‍.എസ്.എസ്, യു.എസ്.എസ് സ്കോളര്‍ഷിപ്പ് തുക പരമാവധി വര്‍ധിപ്പിക്കുമെന്നു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ജില്ലയില്‍ മികച്ച നേട്ടം കൈവരിച്ച പയ്യന്നൂര്‍ ഉപജില്ലയിലെ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്‍.എസ്.എസ് പരീക്ഷയില്‍ 139 കുട്ടികളും യു.എസ്.എസ് പരീക്ഷയില്‍ 35 കുട്ടികളുമാണ് മികച്ച വിജയം കൈവരിച്ചത്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം.എസ് സുവര്ണയേയും മികച്ച പി.ടി.എക്കുള്ള സംസ്ഥാന ജില്ലാ അവാര്‍ഡുകള്‍ നേടിയ കോറോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയും അനുമോദിച്ചു. പയ്യന്നൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ സി. കൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് മുഖ്യാതിഥിയായി. നഗരസഭാ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉപഹാരം നല്കി. എം.വി ഗോവിന്ദന്, എം. രാഘവന്, രവീന്ദ്രന് കാവിലെവളപ്പില്‍, പി. ഉഷ, പി. നളിനി, പുരുഷോത്തമന്, ടി.വി വിനോദ്, പി.വി സുരേന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."