കാഞ്ഞങ്ങാട് മണ്ഡലത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കോഴിയും കൂടും പദ്ധതി നടപ്പാക്കും: മന്ത്രി ചന്ദ്രശേഖരന്
കാസര്‍കോട്: കാഞ്ഞങ്ങാട് മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും കേരള പൗള്‍ട്രി വികസന കോര്പറേഷന് (കെപ്കോ) കോഴിയും കൂടും തീറ്റയും പദ്ധതി നടപ്പാക്കുമെന്നു റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്. കാഞ്ഞങ്ങാട് നഗരസഭയില്‍ കെപ്കോ നഗരപ്രിയ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലയില്‍ കെപ്കോയുടെ ഫാം ആരംഭിക്കുന്നതിനു ഭൂമി ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്മാന് വി.വി രമേശന് അധ്യക്ഷനായി. കെപ്കോ ചെയര്‍പേഴ്സണ്‍ ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എന്‍. ഉണ്ണിക്കൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗംഗാ രാധാകൃഷ്ണന്, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം.പി ജാഫര്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി ഭാഗീരഥി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മഹമൂദ് മുറിയനാവി, കൗണ്‍സലര്‍മാരായ കെ. ലത, കെ. മുഹമ്മദ്കുഞ്ഞി, സി.കെ വത്സലന്‍, എം.എം നാരായണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."