കാസര്‍കോട്-ചെര്‍ക്കള പാതയില്‍ കനത്ത ഗതാഗത കുരുക്ക്
കാസര്‍കോട്: കാസര്‍ക്കോട്-ചെര്‍ക്കള ദേശീയപാതയില്‍ കനത്ത ഗതാഗത കുരുക്ക്. നഗരത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ചെര്‍ക്കളയില്‍ എത്താന്‍ ഒരു മണിക്കൂര്‍ വരെ സമയമെടുക്കുന്ന തരത്തിലാണ് ഈ റൂട്ടില്‍ പലപ്പോഴും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.
രോഗികളെയും കൊണ്ടു പോകുന്ന ആംബുലന്‍സുകളും അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ അഗ്നിരക്ഷാ സേനയുമെല്ലാം ഏറെ സമയം കുരുക്കില്‍പ്പെടുകയാണ്.
വാഹനങ്ങള്‍ കുരുങ്ങുമ്പോള്‍ ചെറുവാഹനങ്ങള്‍ ഇടയില്‍ കൂടി കടന്നു പോയി പാത പാടെ തടസപ്പെടുത്തുന്ന അവസ്ഥയും നിലവിലുണ്ട്. ഇന്നലെ ഉച്ചക്ക് നാലോടെ ഈ പാതയില്‍ ഉണ്ടായ തടസ്സം ഒരുവിധം മാറിക്കിട്ടാന്‍ ഒരു മണിക്കൂറിലധികം സമയമെടുത്തു. ചെര്‍ക്കള ഭാഗത്തേക്കു പോവുകയായിരുന്ന റവന്യൂ മന്ത്രിയും ഗതാഗത കുരുക്കില്‍ ഈ സമയമത്രയും കുടുങ്ങി. മന്ത്രിയെ ഏതെങ്കിലും തരത്തില്‍ മറുകര എത്തിക്കാന്‍ പൊലിസുകാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കുരുക്ക് രൂക്ഷമായതോടെ ഇവരും വിയര്‍ത്തു. ഒടുവില്‍ ഒരു തരത്തില്‍ മന്ത്രിയെ മറുഭാഗത്തേക്കു എത്തിക്കുമ്പോഴേക്കും ഒരു മണിക്കൂറിലധികം സമയം കഴിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."