റോഡിലെ കുഴിയടച്ചു ബസ് തൊഴിലാളികള്‍ മാതൃകയായി
ബദിയടുക്ക: തകര്‍ന്നു തരിപ്പണമായി യാത്ര ദുരിതമായിരുന്ന റോഡ് സ്വകാര്യ ബസ് തൊഴിലാളികളുടെ കൂട്ടായ്മയില്‍ നന്നാക്കി. ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയിലെ റോഡില്‍ പാതാള കുഴികള്‍ രൂപപ്പെട്ടു വാഹന യാത്ര ദുരിതമായിരുന്നു. ബസ് ജീവനക്കാര്‍ വാഹനം ഓടിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സര്‍വിസ് നിര്‍ത്തി വച്ച് അനിശ്ചിതകാല സമരംപ്രഖ്യാപിച്ചിരുന്നു. ഇതിനിടയില്‍ പ്രൈവറ്റ് ബസ് വര്‍ക്കഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ചക്കകം റോഡിലെ കുഴികളടച്ചു ഗതാഗത യോഗ്യമാക്കാമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചിരുന്നു.
എന്നാല്‍ ചെര്‍ക്കള മുതല്‍ ബദിയടുക്ക വരെയുള്ള റോഡിലെ കുഴികള്‍ അടക്കുവാന്‍ മാത്രമാണ് അധികൃതര്‍ കരാര്‍ നല്‍കിയതെന്നാണു പിന്നീട് ജീവനക്കാര്‍ക്കു മനസിലായത്. തുടര്‍ന്നാണു വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ഏറ്റവും കൂടുതല്‍ യാത്രാദുരിതം അനുഭവിച്ചിരുന്ന കരിമ്പില,പള്ളത്തടുക്ക, പാര്‍ത്തിക്കാര്‍, ഉക്കിനടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ കുഴികള്‍ അടച്ച് കണ്ണടച്ചിരുട്ടാക്കുന്ന അധികൃതരുടെ മുന്നില്‍ ബസ് ജീവനക്കാര്‍ മാതൃകയായത്. കഴിഞ്ഞ വര്‍ഷം പെര്‍ളയിലെ ഗോളിത്തടുക്ക മുതല്‍ അഡ്ക്കസ്ഥല വരെ നാലു സ്ഥലങ്ങളിലായി കുഴിയടക്കാന്‍ കരാര്‍ നല്‍കിയെങ്കിലും ചില സ്ഥലങ്ങളില്‍ കുഴി അടച്ചുവെന്നു വരുത്തി തീര്‍ത്തു കരാറുകാരന്‍ പണം കൈപറ്റുകയായിരുന്നുവെന്ന ആരോപണമുണ്ടായിരുന്നു. നിരവധി ജനകീയ സമരങ്ങളും സെക്രട്ടേറിയറ്റിനു മുന്നില്‍ കരച്ചില്‍ സമരവും നടത്തിയിരുന്നു.
കാലവര്‍ഷം തുടങ്ങിയതോണ്ടെട റോഡ് പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന റോഡിലൂടെയുള്ള വാഹന യാത്ര ദുരിതമായതോടെയാണു ബണ്ടസ് ജീവനക്കാര്‍ സര്‍വിസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.ഇണ്ടേണ്ടണ്ടണ്ടതാടെ അധികൃതര്‍ ബസ് ജീവനക്കാരുമായി ചര്‍ച്ച നടത്തി അറ്റകുറ്റ പ്രവര്‍ത്തനം നടത്തി ഗതാഗത യോഗ്യമാക്കാമെന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്നു പിന്മാറുകയായിരുന്നു.
അതേ സമയം ബദിയടുക്ക മുതല്‍ ഉക്കിനടുക്ക വരെ പാതാള കുഴി രൂപപ്പെട്ടു കുഴിയില്‍ വാഹനങ്ങള്‍ വീണു നടുവൊടിയും യാത്രയായിരുന്നു. ഇതേ തുടര്‍ന്നു പൊതുമരാമത്ത് അധികൃതരില്‍ നിന്നു രേഖാമൂലം അനുവാദം വാങ്ങി ബസ് തൊഴിലാളികള്‍ തന്നെ മുന്നിട്ടിറങ്ങുകയുംചെയ്തു. അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക ജീവനക്കാര്‍ തന്നെ സ്വരൂപിച്ചു. റോഡിലെ കുഴികള്‍ അടക്കുന്നതിനുള്ള അസംസ്‌കൃത സാധനങ്ങള്‍ കൊണ്ടു വന്നു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിലെ കുഴികള്‍ അടച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."