HOME
DETAILS

ചെങ്ങറയില്‍ പുനരധിവസിപ്പിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കണം: കമ്മിഷന്‍

  
backup
September 16 2017 | 09:09 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%bf%e0%b4%aa%e0%b5%8d

 

കാസര്‍കോട്: ചെങ്ങറ ഭൂസമരത്തില്‍ പുനരധിവസിപ്പിക്കപ്പെട്ടവരുടെ ആവശ്യം പരിഗണിച്ചു പുനരധിവസിക്കപ്പെട്ടവരില്‍ നിന്ന് അഞ്ചുപേരടങ്ങിയ സബ് കമ്മിറ്റി രൂപീകരിക്കുവാന്‍ സംസ്ഥാന പട്ടികജാതി-പട്ടികഗോത്ര വര്‍ഗ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. ഇവരുടെ പരാതിയില്‍ ആറുകാര്യങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്നും ജില്ലാ കലക്ടറോട്് കമ്മിഷന്‍ അധ്യക്ഷന്‍ റിട്ട.ജഡ്ജി പി.എന്‍ വിജയകുമാര്‍ ശുപാര്‍ശ ചെയ്തു.
കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ പരാതിപരിഹാര അദാലത്തിലാണു തീരുമാനം. പുനരധിവസിക്കപ്പെട്ടവര്‍ക്ക് അനുവദിച്ച ഭൂമി അളന്നുതിരിച്ചു പട്ടയം നല്‍കണം, ഈ ഭൂമിയുടെ നാല് അതിരുകള്‍ വ്യക്തമാക്കി പട്ടയത്തില്‍ അവകാശികളുടെ പേരു കൃത്യമായി രേഖപ്പെടുത്തണം, റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണം, വ്യവസ്ഥകള്‍ക്കു വിധേയമായി പട്ടിക ജാതി വിഭാഗത്തിലുള്ളവരെ റേഷന്‍ കാര്‍ഡില്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം, വീടില്ലാത്തവര്‍ക്കു വീടു നിര്‍മിക്കുന്നതിന് ധനസഹായവും വീടുള്ളവര്‍ക്കു വീട്ട് നമ്പര്‍ നല്‍കുകയും വേണം, ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, ജില്ലാ പട്ടികജാതി-പട്ടികവര്‍ഗ ഓഫിസര്‍, ബന്ധപ്പെട്ട മറ്റ് ഓഫിസര്‍മാര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്തു നടപടികള്‍ ത്വരിതപ്പെടുത്തണം എന്നിവയാണു ശുപാര്‍ശയിലെ പ്രധാനനിര്‍ദേശങ്ങള്‍. ചെങ്ങറയിലെ പുനരധിവസിക്കപ്പെട്ടവരുടെ കാര്യങ്ങളില്‍ ആര്‍.ഡി.ഒ പി.കെ ജയശ്രീ നല്‍കിവരുന്ന സേവനങ്ങളെ കമ്മിഷന്‍ അഭിനന്ദിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരയായ മനോജ്കുമാറിന് എന്‍ഡോസള്‍ഫാന്‍ ദുതിതബാധിതര്‍ക്കു നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തോടെ നല്‍കുവാനും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. മാതാപിതാക്കള്‍ മരിച്ച മനോജ്കുമാറിന്റെ സംരക്ഷണയിലാണു വിദ്യാര്‍ഥിനിയായ ഇളയ സഹോദരിയെന്നതും ഇയാള്‍ക്കു ശാരീരിക വളര്‍ച്ചയില്ലാത്തതും പരിഗണിച്ചാണ് മുന്‍കാല പ്രാബല്യത്തോടെ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിനോട് ശുപാര്‍ശ ചെയ്തത്. മനോജിന്റെ വിദ്യാഭ്യാസം അനുസരിച്ചുള്ള ജോലി നല്‍കുവാന്‍ പട്ടികജാതി വികസന വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാനും കമ്മിഷന്‍ തീരുമാനിച്ചു.
കമ്മിഷന്‍ അധ്യക്ഷനെ കൂടാതെ അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ.കെ.കെ മനോജ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നു ബഞ്ചുകളിലായി നടന്ന അദാലത്തില്‍ 75 കേസുകള്‍ പരിഗണിച്ചു.
ഇതില്‍ 48 കേസുകള്‍ തീര്‍പ്പാക്കി. നൂറിലധികം പുതിയ പരാതികള്‍ അദാലത്തില്‍ ലഭിച്ചതായും കമ്മിഷന്‍ അധ്യക്ഷന്‍ വ്യക്തമാക്കി. മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയിലാണ് ഏറ്റവുമധികം പരാതികള്‍ ലഭിക്കുന്നത്. കൈവശ ഭൂമിക്കു പട്ടയം നിഷേധിക്കല്‍, പട്ടയം റദ്ദാക്കല്‍, എന്‍ഡോസള്‍ഫാന്‍ ആനുകൂല്യം ലഭിക്കാതിരിക്കല്‍, പട്ടികജാതി പീഡനനിരോധനപ്രകാരമുള്ള പരാതികള്‍ എന്നിവയാണ് ജില്ലയില്‍ നിന്ന് ലഭിച്ചതില്‍ ഭൂരിഭാഗവുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago