റോഹിംഗ്യന്‍ അഭയാര്‍ത്ഥി വരവ് തടയാനൊരുങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥി വരവ് തടയാനൊരുങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ പൊലിസിന് ഇതു സംബന്ധിച്ച നര്‍ദ്ദേശം നല്‍കി.
റോഹിംഗ്യന്‍ വരവ് തടയാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അസം, മണിപ്പൂര്‍ സര്‍ക്കാരുകള്‍ പൊലിസിന് നല്‍കിയ നിര്‍ദ്ദേശം. അസം ബംഗ്ലാദേശുമായി പങ്കുവെക്കുന്ന 262 കിലോമീറ്ററോളം ദൂരം വരുന്ന അതിര്‍ത്തിയിലൂടെയാണ് റോഹിംഗ്യകള്‍ അധികവും ഇന്ത്യയിലെത്തുന്നത്.
റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണെന്നും ഐ. എസ് പോലുള്ള ഭീകര സംഘടനകള്‍ അവരെ ഉപയോഗിച്ചേക്കുമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റോഹിംഗ്യകളെ തിരിച്ചയക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അടുത്ത ദിവസം നിലപടാറിയിക്കാന്‍ ഇരിക്കുകയാണ്. അതിനിടെയാണ് സംസ്ഥാനങ്ങളുടെ നടപടി.
അതിനിടെ റോഹിംഗ്യകളെ തിരിച്ചയക്കുമെന്ന കേന്ദ്ര നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. ഇന്ത്യയിലുള്ള 40000 വരുന്ന റോഹിംഗ്യകളെ തിരിച്ചയക്കുന്നത് അംഗീകരിക്കാനാവില്ല, അത് മനുഷ്യാവകാശ ലംഘനമാണ്. സുപ്രിം കോടതിയില്‍ കേന്ദ്രം ഇത്തരം ഒരു നിലപാട് സ്വീകരിച്ചാല്‍ അതിരെ കോടതിയില്‍ എതിര്‍ക്കുമെന്നും ദേശീയമനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."