ചെമ്മാട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ രാഷ്ട്രീയവല്‍ക്കരണമെന്ന് ആക്ഷേപം
തിരൂരങ്ങാടി: ഈയിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ചെമ്മാട്ടെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ രാഷ്ട്രീയവല്‍ക്കരണം നടത്തുന്നതായി ആക്ഷേപം. ജീവനക്കാരെ നിയമിച്ചത് സംബന്ധിച്ചാണ് രണ്ടാഴ്ചക്കകംതന്നെ വിവാദങ്ങള്‍ ഉടലെടുത്തത്. നിലവില്‍ മൂന്നു സ്റ്റാഫുകളില്‍ രണ്ടുപേര്‍ ഇടതുപക്ഷ അനുഭാവികളും ഒരാള്‍ യു.ഡി.എഫ് അനുകൂലിയുമാണെന്നാണ് വിവരം. എന്നാല്‍ യു.ഡി.എഫ് അനുകൂലിയെ ജോലിയില്‍നിന്നും പുകച്ചുചാടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
അതേസമയം ഡിപ്പൊമാനേജരാണ് ജീവനക്കാരെ നിയമിക്കുന്നതെന്നും മൂന്നു ജീവനക്കാരില്‍ ഒരാള്‍ ലീവായതിനാല്‍ പകരക്കാരനെ താല്‍ക്കാലികമാണ് നിയമിച്ചതെന്നും ഇടതുപക്ഷം ഭരിക്കുമ്പോള്‍ അതേപാര്‍ട്ടിയിലുള്ളവരെ മാത്രമേ ജോലിയില്‍ നിലനിര്‍ത്തുകയുള്ളൂ എന്നും തിരൂരങ്ങാടിയിലെ മുതിര്‍ന്ന സി.പി.ഐ നേതാവ് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ യു.ഡി.എഫ് രാഷ്ട്രീയം നോക്കാറില്ലെന്നും പല മാവേലി സ്‌റ്റോറിലും ഇടതുപക്ഷക്കാര്‍ ഭരിക്കുന്ന സമയത്ത് നിയമിച്ച ആളുകളെ യു.ഡി.എഫ് ഭരണകാലത്ത് മാറ്റിയിട്ടില്ലെന്നും തിരൂരങ്ങാടി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ നടക്കുന്ന രാഷ്ട്രീയ വല്‍ക്കരണത്തിനെതിരേ ശക്തമായി രംഗത്തുവരുമെന്നുംയു.ഡി.എഫ് പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."