HOME
DETAILS
MAL
യാത്രക്കാരെ ദുരിതത്തിലാക്കി റോഡില്‍ വെള്ളക്കെട്ട്
backup
September 16 2017 | 19:09 PM
തിരൂരങ്ങാടി: ശക്തമായ മഴയെത്തുടര്‍ന്ന് മമ്പുറം മഖാമിനുമുന്വശം റോഡ് വെള്ളത്തിലായി. നിത്യേന നിരവധിയാളുകള്‍ മഖാമില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന ഇവിടെ മുട്ടോളം വെള്ളത്തില്‍ മുങ്ങിയ റോഡിലൂടെ കാല്‍നടയാത്ര ഏറെ ദുസ്സഹമായി. ചെറിയ വാഹനങ്ങളും കടന്നുപോകാന്‍ ഏറെ പ്രയാസമനുഭവിക്കുന്നുണ്ട്. കൂടാതെ പരിസരത്തെ കച്ചവടക്കാര്‍ക്കും വെള്ളം തിരിച്ചടിയായിമാറി. മമ്പുറം പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് വന്നതോടെ വെള്ളം ഒഴിഞ്ഞുപോകാന്‍ സംവിധാനമില്ല. അഴുക്കുചാലില്ലാത്തതിനാല്‍ വെള്ളം പുഴയിലേക്ക് ഒഴുക്കിവിടാന്‍ സാധിക്കാത്ത അവസ്ഥയാണ്. അഴുക്കുചാല്‍ നിര്‍മ്മിച്ച് എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."