HOME
DETAILS
MAL
മഴയെ തുടര്‍ന്ന് വീട് തകര്‍ന്നു
backup
September 16 2017 | 19:09 PM
തിരൂരങ്ങാടി: കോരിച്ചൊരിഞ്ഞ ശക്തമായ മഴയില്‍ വീട് തകര്‍ന്നുവീണു. കക്കാട് സ്വദേശി അമ്പലവന്‍ ഇബ്രാഹിമിന്റെ വീടാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നത്. മണ്‍കട്ട ഉപയോഗിച്ച് 40 വര്‍ഷം മുമ്പ് നിര്‍മ്മിച്ചതാണ്.
വീടിന്റെ പലഭാഗത്തും വിള്ളല്‍ വീണതിനാല്‍ ഏതു സമയത്തും പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴിവാക്കിയ ഫ്ലക്സ് ബോര്‍ഡും മറ്റ് പ്ലാസ്റ്റിക് സാധനങ്ങളും ഉപയോഗിച്ചാണ് വീടിന്റെ മേല്‍ക്കുര മറച്ചിരിക്കുന്നത്. കുടുംബനാഥനായ ഇബ്രാഹിം രോഗിയാണ്. ഒരുമകന് ഭിന്നശേഷിക്കാരനാണ്. വീട് പുനര്‍നിര്‍മിക്കുന്നതിന് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."