പത്തു രൂപാ നാണയം കൊണ്ട് തോറ്റു ! ബാങ്കുകളും സ്വീകരിക്കാന്‍ മടിക്കുന്നു
തേഞ്ഞിപ്പലം: സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലെങ്കിലും പത്തുരൂപയുടെ നാണയം സ്വീകരിക്കാന്‍ പല ബാങ്കുകളും മടികാണിക്കുന്നു. ആയിരം രൂപ വരെ ചില ബാങ്കുകള്‍ വാങ്ങാന്‍ തയാറാണ്.
എന്നാല്‍ അധിക ബാങ്കുകളും ഒരെണ്ണം പോലും സ്വീകരിക്കുന്നില്ല. ബാങ്കുകള്‍ സ്വീകരിക്കായതോടെ ദേശീയപാതയിലെ പല പെട്രോള്‍ പമ്പുകളിലും പത്തുരൂപാ നാണയം വാങ്ങല്‍ നിര്‍ത്തലാക്കി. ഇത് പമ്പുടമകളും ജീവനക്കാരും ഇന്ധനം നിറയ്ക്കാനെത്തുന്നവരും തമ്മില്‍ വാക്ക്തര്‍ക്കത്തിനും അടിപിടിക്കും വരെ കാരണമാകുന്നുണ്ട്. ചില പമ്പുകളില്‍ പത്ത് രൂപാ നാണയം മൂന്ന് എണ്ണം മാത്രമേ സ്വീകരിക്കൂ എന്ന പരസ്യവും പതിച്ചിട്ടുണ്ട്. കോയിന് സ്വീകരിക്കാത്തതിന്റെ പേരില്‍ മേലെ ചേളാരിയിലെയും കാടപ്പടിയിലെയും പമ്പുകളില്‍ വാക്കേറ്റങ്ങള്‍ പതിവായതായി നാട്ടുകാര്‍ പറയുന്നു. ചേളാരിയില്‍ എസ് ബി ഐയും പഞ്ചാബ് നാഷണല്‍ ബാങ്കും കോയിന് സ്വീകരിച്ചില്ലെന്ന് പമ്പു നടത്തിപ്പുകാരിലൊരാള്‍ പരാതിപ്പെട്ടു. അതേ സമയം പത്തുരൂപാ നാണയങ്ങള്‍ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നതാണ് പല ബാങ്കുകളും ഇവ സ്വീകരിക്കാന്‍ തയാറാകാത്തതിന്റെ കാരണമെന്ന് ചേളാരി സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."