എ.പി അനില്‍കുമാര്‍ എം.എല്‍.എ കോളനികള്‍ സന്ദര്‍ശിച്ചു
മമ്പാട്: പുള്ളിപ്പാട്ടം നെടുഞ്ചീരിമല വാരത്തിലെ കുടിയിറക്ക് ഭീഷണി നേരിടുന്ന മാടം, വീട്ടിക്കുന്ന്, കല്ലുവാരി കോളനികള്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ഗിരി ജനങ്ങളും പ്രദേശവാസികളുമായും ആശയ വിനിമയം നടത്തി. കോളനി നിവാസികള്‍ക്ക് 40 വര്‍ഷമായി കൃഷി ചെയ്യുന്ന സ്ഥലത്ത് ജന്മാവകാശം പതിച്ചു കിട്ടാന്‍ വേണ്ട രാഷ്ടീയ സമ്മര്‍ദ്ദം സര്‍ക്കാരില്‍ ചെലുത്തുമെന്നും എം.എല്‍.എ ഉറപ്പ് നല്കി. കേവലം നികുതി സ്വീകരിച്ചത് കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും ശാശ്വത പരിഹാരത്തിന് ഫോറസ്റ്റ് ഡിനോട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനായി സര്‍ക്കാരും വനം മന്ത്രിയും മറ്റും തയാറാകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. മമ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദ്, കെ.സി നസീം, ബെന്നി തോമസ്, ബിജു തുടങ്ങിയവരും എം.എല്‍.എ യോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."