ഉരുള്‍പൊട്ടല്‍: നഷ്ടപരിഹാരം നല്കാന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി
എടവണ്ണ: ചാത്തല്ലൂരില്‍ ഉരുള്‍പൊട്ടലിലുണ്ടായ നാശ നഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം നല്കാന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി എ.കെ ബാലന്. കാലവര്‍ഷക്കെടുതിയില്‍ ഒതായി ചാത്തല്ലൂരിലെ ചോലാറ, കപ്പക്കല്ല് ആദിവാസി കോളനികള്‍ക്ക് സമീപത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരു കോളനികളിലെയും വീടുകള്‍ക്ക് മുകളില്‍ മണ്ണ് വീഴുകയും റോഡ് തകരുകയും നിരവധിയാളുകള്‍ക്ക് കൃഷി നാശം സംഭവിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന്പി.കെ ബഷീര്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് വിവരം വകുപ്പ് മന്ത്രിയായ എ.കെ ബാലനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോളനി നിവാസികളുടെ സ്വത്തിനും കൃഷിക്കും സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തി എത്രയും പെട്ടെന്ന് നഷ്ടപരിഹാരം അനുവദിക്കുന്നതിനും കോളനിയിലേക്കുള്ള തകര്‍ന്ന റോഡ് പുനഃസ്ഥാപിക്കാനും മന്ത്രി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."