ജെ.സി.ഐ വാരാഘോഷം സമാപിച്ചു
പുലാമന്തോള്‍: ജെ.സി.ഐ പുലാമന്തോളിന്റെ വാരാഘോഷ സമാപന പരിപാടി പുലാമന്തോള്‍ വ്യാപാര ഭവനില്‍ പെരിന്തല്‍മണ്ണ തഹല്‍സില്‍ദാര്‍ എന്‍.എം മെഹറലി ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തില്‍ 2500 ചാപ്റ്ററുകളില്‍ നിന്ന് പുലാമന്തോള്‍ രണ്ടണ്ടാം സ്ഥാനം നേടി. ചെമ്മല പാറക്കടവ് എ.യു.പി സ്‌കൂളില്‍ പ്രകൃതിയെ കുറിച്ച് 30 മിനിറ്റുനുള്ളില്‍ നടത്തിയ തല്‍സമയ മാഗസിന്‍ നിര്‍മാണമാണ് ദേശീയ അംഗീകാരത്തിന് കാരണമായത്.
സമൂഹത്തിന് നിശ്ശബ്ദ സേവനം നല്‍കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പുലാമന്തോളിലെ ചുമട്ട് തൊഴിലാളികളായ പി.പി സുബ്രഹ്മണ്യന്‍, പി.പി നാരായണന്‍ എന്നിവരേയും മറ്റു വിഭാഗങ്ങളിലായി ഷൈനര്‍ ഷാജി, ഷൈന്‍ ശിഹാബ്, മുഹമ്മദ് അലി ഐ.ഡി.കെ എന്നിവരേയും ആദരിച്ചു. വാരാഘോഷത്തിന് നേതൃത്വം നല്‍കിയ ജെ.സി.ഐ അംഗങ്ങളായ അഷറഫ് അലി, ഷറീന ടീച്ചര്‍, ആശ ടീച്ചര്‍, കെ ഫൈസല്‍ ബാബു, പി.ആര്‍ ഇഖ്ബാല്‍, ടി.പി സേതുമാധവന്‍, എന്‍ അബ്ദുല്‍ അക്ബര്‍ എന്നിവരെയും ആദരിച്ചു.
പ്രസിഡന്റണ്ട് പി ഹാരിസ്, ജെ.സി.ഐ സോണ്‍ ഡയറക്ടര്‍ അഡ്വ. സി.കെ സിദ്ദീഖ്, സോണ്‍ വൈസ് പ്രസിഡന്റണ്ട് വി.കെ ഷിഹാബ്, സെക്രട്ടറി വി.കെ സക്കീര്‍, കിഷോര്‍, കെ.പി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."