ജില്ലാ ആശുപത്രിയിലെ മേല്‍ക്കൂര നിര്‍മാണം മന്ദഗതിയില്‍
നിലമ്പൂര്‍: ജില്ലാ ആശുപത്രിക്ക് ഒ.പി കെട്ടിടത്തിന് മുകളിലായി നിര്‍മിക്കുന്ന മേല്‍ക്കൂര രണ്ട് വര്‍ഷമായിട്ടും പാതിവഴിയില്‍. ജില്ലാ പഞ്ചായത്ത് നേരിട്ട് ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല നല്‍കിയത്. എന്നാല്‍ നിര്‍മിതി കേന്ദ്ര സബ് കോണ്ട്രാക്റ്റര്മാര്ക്ക് പ്രവൃത്തി കൈമാറുകയായിരുന്നു.
സബ് എടുത്തവരാകട്ടെ നാമമാത്ര തൊഴിലാളികളെ ഉപയോഗിച്ചാണ് പ്രവൃത്തി നടത്തി വരുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മേല്‍ക്കൂര നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഒ.പി ഹാളിലേക്കും, മരുന്ന് സ്റ്റോറിലേക്കും വെള്ളം ഒഴുകിയെത്തിയത് രോഗികളെയും ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കിയിരുന്നു.
പല പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടും പ്രവൃത്തി നടത്തുന്നവര്‍ അലംഭാവം തുടരുന്നതാണ് ശോചനീയാവസ്ഥക്ക് കാരണമെന്ന് ആശുപത്രി സൂപ്രണ്ടും പറയുന്നു. നിര്‍മിതി കേന്ദ്രത്തിന് കരാര്‍ നല്കുന്ന പ്രവൃത്തികളിലെല്ലാം കാല താമസം പതിവായിരിക്കുകയാണ്. പെരുവമ്പാടം ആദിവാസി കോളനിയിലെ വീട് നിര്‍മാണം നിര്‍മിതി കേന്ദ്രത്തിനായിരുന്നു. മൂന്ന് വര്‍ഷമായിട്ടും പണി തീരാത്ത വീടുകള്‍ ഇനിയും കോളനിയില്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."