കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റ്; മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് ഫണ്ട് ചെലവഴിച്ചിട്ടില്ല നഗരസഭയുടെ സ്ഥലത്ത് കച്ചവടം
കൊണ്ടോട്ടി: മത്സ്യ മൊത്ത വിതരണ മാര്‍ക്കറ്റില്‍ നഗരസഭയുടെ തര്‍ക്കമില്ലാത്ത ഏതു സ്ഥലത്തും ലേലത്തിലുള്ളവര്‍ക്ക് കച്ചവടം ചെയ്യുന്നതിന് ആരും തടസമില്ലെന്ന് മാര്‍ക്കറ്റ് കോഡിനേഷന്‍ കമ്മിറ്റി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ തങ്ങളെ ഒഴിവാക്കി പുതിയ കച്ചവടക്കാരെ മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ഇവരുടെ ശ്രമം. പുതിയ കരാറുകാര്‍ക്ക് മാര്‍ക്കറ്റ് നടത്താനും കുത്തക പിരിക്കാനുമുള്ള താല്‍പര്യമല്ല കാണിക്കുന്നതെന്നും ആരോപിച്ചു.
വര്‍ഷങ്ങളായി ലേലത്തില്‍ മാര്‍ക്കറ്റ് ഏറ്റെടുത്ത് പ്രദേശവാസികള്‍ക്ക് ദുരിതമില്ലാതെ മാര്‍ക്കറ്റ് നടത്തിവന്നവര്‍ക്കെതിരേ വ്യാജ കേസുകളും പ്രചാരണങ്ങളും നടത്തുകയാണ് പുതുതായി ലേലത്തില്‍ എടുത്തവര്‍ ചെയ്യുന്നത്. ഇതിന് പൊലിസും നഗരസഭയും കൂട്ടുനില്‍ക്കുകയാണ്. കൊണ്ടോട്ടി-തിരൂരങ്ങാടി റോഡില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം കൊണ്ട് വാഹനങ്ങള്‍ നിര്‍ത്താന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ കൂടി സമ്മതത്തോടെ മാര്‍ക്കറ്റിന് സമീപം പൊന്നുവിലക്ക് സ്ഥലം വാങ്ങിയത്. ഇതില്‍ നിന്ന് 15 സെന്റ് സ്ഥലം പഞ്ചായത്തിന് വിട്ടുനല്‍കിയിട്ടുമുണ്ട്.
മാര്‍ക്കറ്റില്‍ സെപ്റ്റിക് ടാങ്ക് പ്രശ്‌നം വന്നപ്പോള്‍ പരിഹരിക്കാനാണ് അന്ന് അനുവദിച്ച മൂന്ന് ലക്ഷം പഞ്ചായത്ത് തുക ചെലവഴിച്ചത്. അല്ലാതെ മാര്‍ക്കറ്റില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ ഫണ്ട് പഞ്ചായത്ത് ചെലവഴിച്ചിട്ടില്ല.നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായതോടെയാണ് പഞ്ചായത്ത് പരിഹാരം കാണുന്നത് വൈകുമെന്ന് കണ്ട് അന്നത്തെ കരാറുകാരാണ് മാലിന്യ പ്ലാന്റ് സ്ഥാപിച്ചത്. പഞ്ചായത്ത് നഗരസഭ ആയതിന് ശേഷം നടന്ന മാര്‍ക്കറ്റ് ലേലത്തില്‍ ലേലം കൊണ്ടവര്‍ മാലിന്യ പ്ലാന്റ്, വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. പ്ലാന്റ് ഒരുക്കാനുള്ള ശ്രമം തടഞ്ഞത് പഴയ കരാറുകാരാണെന്ന വാദമാണ് ലേലത്തില്‍ കൊണ്ടവര്‍ ഉന്നയിക്കുന്നത്. പ്രശ്‌നമുണ്ടെങ്കില്‍ നഗരസഭയുടേയും പൊലിസിന്റെയും സംരക്ഷണത്തില്‍ പ്ലാന്റ് നിര്‍മിക്കണം.കോടതിയെ തെറ്റിദ്ധരിപ്പിച്ച് പൊലിസ് സഹായത്തോടെ സാധാരണ തൊഴിലാളികളേയും പഴയ കരാറുകാരേയും ഗുണ്ടകളെ ഇറക്കി മര്‍ദിക്കാനാണ് പുതുതായി ലേലത്തില്‍ കൊണ്ടവര്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മാര്‍ക്കറ്റ് കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് സി.മൂസ, സെക്രട്ടറി പാലക്കല്‍ അശ്‌റഫ്, എ.പി ഇഖ്ബാല്‍, എന്‍.കെ കുഞ്ഞാലന്‍കുട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."