സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ ലോബിയുമായി ചേര്‍ന്ന് പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കുന്നു: ഡീന്‍ കുര്യാക്കോസ്
കോതമംഗലം: ഇടതു സര്‍ക്കാര്‍ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ ലോബിയുമായി ചേര്‍ന്ന് പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിര്‍ത്തലാക്കിയ കിടത്തി ചികിത്സയും, വൈകിട്ടുവരെയുള്ള ഒ.പിയും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വാരപ്പെട്ടി മണ്ഡലം കമ്മറ്റി നടത്തിയ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
മണ്ഡലം പ്രസിഡന്റ് ബിനോയ് ജോഷ്വ അധ്യക്ഷത വഹിച്ചു.പി.കെ.ചന്ദ്രശേഖരന് നായര്‍,എബി എബ്രഹാം,എല്‍ദോസ് കീച്ചേരി, പി.എസ്.നജീബ്, എം.മുഹമ്മദ്, ഷമീര്‍ പനയ്ക്കല്‍, ബിനിഷ് ബാലന്, പി.എ.യൂസഫ്, കെ.ജി. കുര്യാക്കോസ്, ഡയാന നോബി, ബിന്ദു ശശി, സവിത ശ്രീകാന്ത്, എം.എ.അരുണ്‍, സിബി കുര്യാക്കോസ്, കെ.എ. ബിനോദ്, മാത്യു ജേക്കബ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."