HOME
DETAILS
MAL
നാദിര്‍ഷ ഇന്ന് ഹാജരാകണം
backup
September 16 2017 | 19:09 PM
ആലുവ: നടിയെ അക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനായി നാദിര്‍ഷ ഇന്ന് ഹാജരാകണം. രാവിലെ പത്ത് മണിക്ക് ആലുവ പോലീസ് ക്ലബ്ബില്‍ എത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നാദിര്‍ഷ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദം ഏറുകയും പ്രമേഹം കുറയുകയും ചെയ്തതോടെ ചോദ്യം ചെയ്യല്‍ പോലീസ് ഒഴിവാക്കുകയായിരുന്നു. വൈകീട്ടോടെ ചോദ്യം ചെയ്യലിന് സന്നദ്ധത നാദിര്‍ഷ അറിയിച്ചെങ്കിലും പോലീസ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നാദിര്‍ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്ന വേളയിലാണ് കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."