തകര്‍ന്ന് കിടക്കുന്ന കക്ഷായി- കാവാട്ടുമുക്ക് റോഡ് പൊതുമരാമത്ത് എന്‍ജിനിയര്‍മാര്‍ സന്ദര്‍ശിച്ചു
മൂവാറ്റുപുഴ: തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന കക്ഷായി കാവാട്ടുമുക്ക് പി.ഡബ്ല്യൂഡി റോഡ് പൊതുമരാമത്ത് എന്‍ജിനിയര്‍മാര്‍ സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ. സുധാകരന് ഫോണിലൂടെ പരാതി നല്‍കിയതിനെ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ജിനിയര്‍മാര്‍ റോഡ് സന്ദര്‍ശിച്ചത്.
നിരവധി പരാതികള്‍ മുമ്പ് പി.ഡ.ബ്ല്യൂഡി അധികൃതര്‍ക്ക് നല്‍കിയിരുന്നെങ്കിലും മന്ത്രി നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് തകര്‍ന്നുകിടക്കുന്ന റോഡ് കാണുവാന്‍ ഇവര്‍ എത്തിയത്.
റോഡ് പൂര്‍ണ്ണമായി തകര്‍ന്ന കാല്‍നടയാത്രപോലും ദുസഹമായതോടെ പ്രദേശത്ത് ജനങ്ങളുടെ പ്രധഷേധം ശക്തമായിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പില്‍നിന്നും 15 ലക്ഷം റോഡിന്റെ അറ്റകുറ്റ പണികള്‍ക്കായി അനുവദിച്ചു.
എന്നാല്‍ 4 കിലോമീറ്ററോളം ദൂരം വരുന്ന റോഡ് പൂര്‍ണ്ണമായി തകര്‍ന്ന് കിടക്കുകയാണ് . റോഡ് ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിന് 6 കോടി രൂപ ചെലവുവരുമെന്നാണ് എന്‍ജിനിയര്‍മാര്‍ പറയുന്നത്. ഇതിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും പൊതുമരാമത്ത് എന്‍ജിനിയര്‍മാരായ സി.എം സത്യന്, ബേബിബിന്ദു എന്നിവര്‍ അറിയിച്ചു. എന്‍ജിനിയര്‍മാര്‍ റോഡ് സന്ദശിച്ചതിനുശേഷം പഞ്ചായത്ത് മെമ്പര്‍ നസീമ സുനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി.പി.ആര്. കര്‍ത്താ, എം.എം.ഷിഹാബുദ്ദീന്, സി.കെ.ഉണ്ണി, എന്‍.പി. ഗോപലന് നായര്‍, എന്നിവര്‍ പങ്കെടുത്തു.
മുളവൂര്‍ പേഴയ്ക്കാപ്പിളളി റോഡിനേയും, നെല്ലിക്കുഴി പേഴയ്ക്കാപ്പിളളി റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ് കക്ഷായി കാവാട്ടുമുക്ക് പിഡബ്ല്യൂഡി റോഡ്. 4 കിലോമീറ്റര്‍ ദൂരമുളള റോഡിന്റെ 4 കിലോമീറ്റര്‍ ദൂരവും തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് ഏട്ട് വര്ഷത്താേളമായി. 11വര്‍ഷം മുമ്പാണ് റോഡ് പി.ഡബ്ല്യൂഡി ഏറ്റെടുത്ത് ടാറിംഗ് നടത്തിയത്.
ണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."