കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ച്
കൊച്ചി: രോഹിങ്ക്യന്‍ അഭയാര്‍ഥികളെ ആട്ടിയോടിക്കുന്നേകന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പിയുടെ നേതൃത്വത്തില്‍ 18ന്കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.
എറണാകുളത്ത് നടക്കുന്ന മാര്‍ച്ച് രാവിലെ ഒന്‍പതിന് ഹൈക്കോടതി ജങ്ഷനില്‍ നിന്നാരംഭിച്ച് ടെലഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ സമാപിക്കും. മുന്‍ എം.പി ഡോ. സെബാസ്റ്റിയന് പോള്‍ ഉദ്ഘാടനം ചെയ്യും.
സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേര് പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് നടക്കുന്ന ധര്‍ണ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും, തിരുവനന്തപുരത്ത് കെ. മുരളീധരന് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ടി.എ മുജീബ് റഹ്മാന്, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ട്രഷറര്‍ ഫൈസല്‍ മാടവന തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."