റോഹിംഗ്യന്‍ അഭയാര്‍ത്ഥികളോടുള്ള ക്രൂരത അവസാനിപ്പിക്കുക: സമസ്ത ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി
ആലുവ: സമാധാനത്തിന് നോബല്‍ സമ്മാനം നേടിയവര്‍ ഭരണം നടത്തുന്ന മ്യാന്‍മാറില്‍ റോഹിംഗ്യന്‍ മുസ്ലീംകളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് സമസ്ത ജില്ലാ കോര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. നോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും അവര്‍ക്കും ജീവിക്കാനുള്ള അവകാശം വകവെച്ച് കൊടുക്കുവാ നുള്ള സന്മനസ്സ് കാണിക്കണമെന്നും അഭയാര്‍ത്ഥികളായി എത്തുന്നവരെ മതവും ജാതിയും നോക്കി പരിഗണിക്കാനുള്ള കിരാതപരമായ നീക്കം അവസാനിപ്പിക്കണമെന്നും റോഹിംഗ്യയിലെ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് നയതന്ത്രപരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ആലുവ സെന്‍ട്രല്‍ മസ്ജിദില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഐ.ബി. ഉസ്മാന്‍ ഫൈസി അദ്ധ്യക്ഷതവഹിച്ചു.
അബൂബക്കര്‍ ഫൈസി, ഓണംപിള്ളി മുഹമ്മദ് ഫൈസി, സിയാദ് ചെമ്പറക്കി, ബഷീര്‍ ഫൈസി, കെ.കെ ഇബ്‌റാഹീം ഹാജി, സജീര്‍ ഫൈസി, പി.എം. ഫൈസല്‍, ഇബ്‌റാഹീം പൂവ്വത്തുല്‍ ഫൈസി, സെയ്തുമുഹമ്മദ് ചേരാനല്ലൂര്‍, കെ. മുഹമ്മദ് സലീം ഫൈസി കൊച്ചി, റിസാല്‍ദര്‍ അലി, അബ്ദുല്‍ ഖാദിര്‍ ഹുദവി, ബി.എ.എം അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."