ഇന്ധന വില വര്‍ധന ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യം കേന്ദ്ര സര്‍ക്കാര്‍ തട്ടിയെടുക്കുന്നു: ഉമ്മന്‍ ചാണ്ടി
മുവാറ്റുപുഴ: അന്താരാഷ്ട വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി കുറഞ്ഞപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യം കേന്ദ്ര ഗവണ്‍മെന്റ് അടിച്ചെടുക്കുകയാണന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.ആഗോള മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില 47 ഡോളര്‍ കുറഞ്ഞപ്പോള്‍ എക്‌സൈസ് ഡ്യൂട്ടി നാല് ഇരട്ടിയായി കേന്ദ്രം വര്‍ദ്ധിപ്പിച്ചിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.മുവാറ്റുപുഴയില്‍ യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദേഹം.
യു.പി.ഏ. ഭരണകാലത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവുണ്ടായപ്പോള്‍ യു.ഡി.എഫ്.ഗവണ്‍മെന്റ് സബ്‌സിഡി നല്കി വില വര്‍ദ്ധനവ് തടയുകയായിരുന്നെന്നും, അന്ന് സമരം നടത്തിയ ഇടത് മൂന്നണി അധികാരത്തിലെത്തിയപ്പോള്‍ അധിക നികുതി കുറക്കാതെ ജനങ്ങളെ വലക്കുകയാണന്നും,ഒരു വര്‍ഷം 320 കോടി രൂപാ നഷ്ടം സഹിച്ചു കൊണ്ടാണ് യു.ഡി.എഫ്.സബ്‌സിഡി നല്കിയതെന്നും അദേഹം പറഞ്ഞു. ഓണക്കാലത്ത് പോലും വിലക്കയറ്റം തടയാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.16 ലക്ഷം ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് യു.ഡി.എഫ് ഭരണകാലത്ത് സൗജന്യമായി ഓണക്കിറ്റ് നല്‍കിയപ്പോള്‍ ഈ സര്‍ക്കാര്‍ അത് അഞ്ച് ലക്ഷത്തി അറുപത്തി ഏഴായിരം പേര്‍ക്കായി വെട്ടിച്ചുരുക്കിയെന്നും, ഓണം കഴിഞ്ഞിട്ടും, അരിയും, പഞ്ചസാരയും, വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ അഡ്വ.കെ.എം.സലിം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രെട്ടറി കെ.എം.അബ്ദുള്‍ മജീദ് സാഗതം പറഞ്ഞു.മുസ്ലിം ലീഗ് നിയമസഭ കക്ഷി സെക്രട്ടറി അഹമ്മദ് കബീര്‍ എം.എല്‍.എ മുഖിയ പ്രഭാഷണം നടത്തി , കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ അഡ്വ.ജോണി നെല്ലൂര്‍, ജോസഫ് വാഴക്കല്‍, , ജയ്‌സണ്‍ ജോസഫ്, ജോയി മാളിയേക്കല്‍, വിന്റ് സന്റ് ജോസഫ്, ഏ.മുഹമ്മദ് ബഷീര്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ അബൂബക്കര്‍ ,ജനറല്‍ സെക്രട്ടറി എം എം സീതി ,പി.ഏ.ബഷീര്‍,വര്‍ഗീസ് മാത്യം പായിപ്ര കൃഷ്ണന്‍,പി.പി.എല്‍ദോസ് ,,പി .വി.കൃഷ്ണന്‍ നായര്‍, ടോമി പാലമല ഉല്ലാസ് തോമസ്, ജോസ് പെരുമ്പിള്ളിക്കുന്നേല്‍;, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."