ലിറ്റില്‍ ഫഌവര്‍ ആശുപത്രിയ്ക്ക് എന്‍.എ.ബി.എച്ച് അക്രെഡിറ്റേഷന്‍
അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയ്ക്ക് എന്‍.എ.ബി.എച്ച് അക്രെഡിറ്റേഷന്‍ ലഭിച്ചു .ഇതിനോടനുബന്ധിച്ച് നാളെ ആശുപത്രി അങ്കണത്തില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 45000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള തീയേറ്റര്‍ കോംപ്ലക്‌സിന്റെയും അനുബന്ധ തീവ്രപരിചരണ വിഭാഗങ്ങളുടെയും ഉദ്ഘാടനവും നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന നേഴ്‌സിംഗ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും.
ആരോഗ്യ പരിചരണ രംഗത്ത് ഉയര്‍ന്ന നിലവാരം കാത്തുസുക്ഷിക്കുവാനും ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനും ലക്ഷ്യമിട്ട് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമപരമായി രൂപീകരീച്ച കമ്മിറ്റി ആണ് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് എറണാകുളം അതിരൂപതയുടെ കീഴിലുള്ള ആശുപത്രികളില്‍ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ സ്ഥാപനമാണ് ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി. വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശോധനകള്‍ക്കൊടുവിലാണ് എന്‍.എ.ബി.എച്ച് അഗീകാരം ലഭിച്ചത്. ഗുണനിലവാരം ഉറപ്പാക്കുന്നതിനായ് ഈ പരിശോധനകള്‍ തുടര്‍ച്ചയായ ഇടവേളകളില്‍ ഉണ്ടാവുകയും ചെയും മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന്റെ ഭാഗമായി ഇവിടെ ആധുനിക വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും ബയോഗ്യാസ് സംവിധാനവും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടന്നും ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണവും ചിക്തസയും രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും പരമാവധി സുരക്ഷ നിയമാനുസൃതമായി ഉറപ്പു വരുത്തുകയാണ് എന്‍.എ.ബി.എച്ച് അംഗീകരത്തിലൂടെ നേടിയതെന്നും ആശുപത്രി ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംമ്പാടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."