മഎസ്.സി പ്രൊമോട്ടര്‍മാരെ തോന്നുംപോലെ പിരിച്ചുവിടാനാകില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: ഇരുനൂറ് രൂപ മുദ്രപത്രത്തില്‍ ഒപ്പിട്ട് വാങ്ങിയ ശേഷം എസ്.സി പ്രൊമോട്ടര്‍മാരെ അകാരണമായി സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് ഇഷ്ടക്കാരെ നിയമിക്കുന്ന നടപടി അനുവദിക്കില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. എസ്.സി പ്രൊമോട്ടറായി മികച്ച പ്രകടനം കാഴ്ചവച്ച യുവതിയെ അകാരണമായി സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഏല്‍പ്പിച്ച ജോലി തൃപ്തികരമായി ചെയ്യാത്തതുകൊണ്ടാണ് പരിച്ചുവിട്ടതെന്ന പട്ടികജാതി വികസന ഓഫീസറുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് കമ്മിഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പരാതികാരിക്ക് മറ്റൊരു തൊഴിലും ലഭിക്കാത്ത സാഹചര്യത്തില്‍ താത്കാലികമായി എസ്.സി പ്രൊമോട്ടറായി തുടരാന്‍ സാഹചര്യമൊരുക്കണമെന്നും കമ്മിഷന്‍ എറണാകുളം പട്ടികജാതി വികസന ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.മാറാട് വി.പി പീറ്റര്‍ റോഡില്‍ എം.എ ബിന്ദു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 41 വയസുള്ള പരാതിക്കാരി ബി.എസ്.സി ബിരുദധാരിയാണ്. 50 വയസ് വരെ താത്കാലികമായി ജോലിയില്‍ തുടരാമെന്നിരിക്കെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.എന്നാല്‍ ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്യാതിരുന്നാല്‍ പ്രൊമോട്ടര്‍മാരെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് പട്ടികജാതി വികസന ഓഫീസര്‍ കമ്മിഷനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."