HOME
DETAILS

പേഴയ്ക്കാപ്പിള്ളി ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി അംഗീകാരം അഞ്ച് കോടി രൂപക്കാണ് അംഗീകാരം ലഭിച്ചത്

  
backup
September 16 2017 | 19:09 PM

%e0%b4%aa%e0%b5%87%e0%b4%b4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d


മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ഹൈടക് സ്‌കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് (ഡി.പി.ആര്‍) കിഫ്ബി അംഗീകാരം ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. 6.95കോടി രൂപയുടെ പദ്ധതിയ്ക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ ഹാബിറ്റാറ്റ് 6.95കോടി രൂപയുടെ പ്രൊജക്ട് റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് കോടി രൂപ സംസ്ഥാനസര്‍ക്കാരും 1.95കോടിരൂപ എം.എല്‍.എ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാജ്യോതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ നാഷ്ണലേസ്റ്റ് ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, വിവിധ സംഘടനകള്‍, വിക്തികള്‍ എന്നിവരില്‍ നിന്നും സ്വരൂപിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
സംസ്ഥന സര്‍ക്കാര്‍ ഓരു നിയോജക മണ്ഡലത്തില്‍ ഒരു സ്‌കൂളിനെ ഹൈടെക് സ്‌കൂളാക്കാന്‍ തീരുമാനിച്ചത്. മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനെയാണ് മികവിന്റെ കേന്ദ്രമാക്കാന്‍ തെരഞ്ഞെടുത്തത്. സ്‌കൂള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി നിലവിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും. സ്‌കൂളിലെ ഓരോ കെട്ടിടങ്ങളും തമ്മില്‍ ബന്ധിപ്പിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനായി നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. ഓരോ നിലകളിലും അതാത് ഫ്‌ളോറുകളില്‍ പ്രത്യേകം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ശുചി ശൗച്യാലയങ്ങള്‍ തയ്യാറാക്കും. ക്ലാസ് മുറികളെല്ലാം സ്മാര്‍ട്ട് ക്ലാസ് റൂമാക്കി മാറ്റും. ഇതിന് പുറമെ മാലിന്യ സംസ്‌കരണ പ്ലാന്റും സജ്ജമാക്കും. ആധുനീക രീതിയിലുള്ള പാചകപ്പുരയും ഒരുക്കും. ആധുനീക ടെക്‌നോളജിയില്‍ രൂപപ്പെടുത്തിയ സ്‌കൂള്‍ കവാടം നിര്‍മിക്കും. കവാടത്തിനോട് ചേര്‍ന്ന് ഓപ്പന്‍ ഓഡിറ്റോറിയം നിര്‍മിക്കും. ഇത് സ്‌കൂളിനും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് നിര്‍മിക്കുന്നത്.
ഇത് പ്രദേശത്തെ കലാസാംസ്‌കാരിക രംഗത്തിന് മുതല്‍കൂട്ടാകും. സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളിനോട് കടപിടിക്കുന്ന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടക്കുന്നത്. സ്‌കൂളില്‍ ടീച്ചേഴ് സ്സ്റ്റുഡന്റ് മാറ്റുന്നതിനാണ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപെട്ട സര്‍ക്കാര്‍ സകൂളുകളെ ഹൈടെക് സ്‌കൂളുകളാക്കി മാറ്റുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ അതിപുരാതന സ്‌കൂളുകളിലൊന്നാണ് പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്‌കൂള്‍. 1951ല്‍ എല്‍പി സ്‌കൂളായിട്ടാണ് പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1970ല്‍ യുപി സ്‌കൂളായും 1980ല്‍ ഹൈസ്‌കൂളായും 2004ല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളായും ഉയര്‍ത്തി.സ്‌കൂളില്‍ പഠിച്ച് ഉന്നത നിലയിലെത്തിയ രാഷ്ട്രീയസാമുഹികസാംസ്‌കാരിക രംഗത്ത് തിളങ്ങുന്നവര്‍ ഏറെ. ഈ സ്‌കൂളില്‍ നിന്നും ഹരിശ്രീ കുറിച്ച ഡോ.പി.ബി.സലീം, ഡോ.നൂഹ്.പി.ബാവ എന്നീ രണ്ട് ഐ.എ.എസ് കാരും പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്‌കൂളിന് സ്വന്തം. ഈവര്‍ഷത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സി.എന്‍.കുഞ്ഞുമോള്‍ ടീച്ചര്‍ ഈ സ്‌കൂളിലെ മലയാളം അധ്യാപികയാണ്.
ജില്ലയില്‍ മികച്ച പി.ടി.എക്കുള്ള അവാര്‍ഡും പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹെയര്‍സെക്കണ്ടറി സ്‌കൂളിന് ലഭിച്ചു. അംങ്കണവാടി, പ്രീപ്രൈമറി സ്‌കൂള്‍, അടക്കം ഹയര്‍സെക്കണ്ടറി വരെയുള്ള സ്‌കൂളില്‍ 800ഓളം വിദ്യാര്‍ത്ഥികളും 60ഓളം അധ്യാപകരും അഞ്ച് ഇതര ജീവനക്കാരും സ്‌കൂളിലുണ്ട്. മൂന്ന് ഏക്കറോളം സ്ഥലം സ്വന്തമായിട്ടുള്ള സ്‌കൂളില്‍ നിലവില്‍ പുതിയതും പഴയതുമായി ആറ് കെട്ടിടങ്ങള്‍ സ്‌കൂളിന് സ്വന്തമായിട്ടുണ്ട്. പായിപ്ര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago