മദ്യപിച്ച് വിമാനം പറത്തിയ രണ്ട് പൈലറ്റുമാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: മദ്യപിച്ച് വിമാനം പറത്തിയ രണ്ട് പൈലറ്റുമാര്‍ക്ക് സസ്പെന്ഷന്. എയര്‍ ഇന്ത്യയുടേയും ജെറ്റ് എയര്വെയ്സിന്റേയും പൈലറ്റുമാരെയാണ് നാല് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. രണ്ട് പേര്‍ക്കെതിരെയും അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.
വിമാനം ഇന്ത്യയിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. എയര്‍ ഇന്ത്യയുടെ മറ്റൊരു ജീവനക്കാരനേയും മദ്യപിച്ചതിന്റെ പേരില്‍ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
ഇതാദ്യമായിട്ടാണ് വിമാനം ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം നടക്കുന്ന പരിശോധനയില്‍ മദ്യപിച്ചതായി തെളിയുന്നത്. വിമാനം പുറപ്പെടുന്നതിന് മുമ്പും പരിശോധന നടതതാറുണ്ട്. പൈലറ്റിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ജെറ്റ് എയര്‍വെയ്സ് അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."