നഴ്സുമാരുടെ സമരം ഒത്തുതീര്‍ക്കണമെന്ന് ആരോഗ്യമന്ത്രിയോട് വി.എസ് ആവശ്യപ്പെട്ടു
ചേര്‍ത്തല: കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി. എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
ഇതുസന്പന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് അദേഹം കത്ത് നല്‍കി. ജോലിസമയം നിജപ്പെടുത്തി ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയും സര്‍ക്കാര്‍ നിര്‍ദേശിച്ച വേതനം ലഭ്യമാക്കിയും സമരം രമ്യമായി അവസാനിപ്പിക്കണമെന്നാണ് വി.എസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സര്‍ക്കാര്‍അനുവദിച്ച മിനിമം വേതനം നടപ്പിലാക്കുക,ഷിഫ്റ്റ് സന്പ്രദായം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ 27 ദിവസമായി തുടരുന്ന സമരംനടത്തുന്നത്.
ആശുപത്രി മാനേജ്‌മെന്റിന്റെ പിടിവാശിയും വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടാത്തതുമാണ് തീരുമാനമാകാതെ പോകുന്നതെന്ന് നഴ്‌സുമാര്‍ ആരോപിച്ചു.
ലേബര്‍ഓഫീസറുടെ മധ്യസ്ഥതയില്‍ പലവട്ടം ചര്‍ച്ച നടത്തി ഒടുവില്‍ ധനമന്ത്രി ടി. എം. തോമസ് ഐസക് ഇടപെട്ടിട്ടും തീരുമാനമായില്ല.
സേവന-വേതന കാര്യങ്ങളില്‍ സര്‍ക്കാരും തൊഴില്‍വകുപ്പും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് മാനേജ്‌മെന്റ് മന്ത്രിയോട് പറഞ്ഞുവെങ്കിലും സമരം തീര്‍ക്കാനുള്ള നടപടി മാത്രം ഇവര്‍ സ്വീകരിക്കുന്നില്ലെന്ന് നഴ്‌സുമാര്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് വി.എസ് വിഷയത്തില്‍ ഇടപെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."