മന്ത്രി തോമസ് ചാണ്ടിയുടെ ഓഫിസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
ആലപ്പുഴ : ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച തോമസ് ചാണ്ടിക്ക് അല്‍പ്പമെങ്കിലും ധാര്‍മികത അവശേഷിക്കുന്നുവെങ്കില്‍ എം.എല്‍.എ. സ്ഥാനം രാജിവയ്ക്കണമെന്ന് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ആവശ്യപ്പെട്ടു.
മാര്‍ത്താണ്ഡം കായലില്‍ പട്ടയക്കാരില്നിന്നും നിയമവിരുദ്ധമായി കൈക്കലാക്കിയ ഭൂമിയില്‍ ഒന്നരമീറ്റര്‍ വീതിയില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ പുറമ്പോക്ക് വഴി കൈയേറിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്ന് കുട്ടനാട് നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജിവയ്ക്കും വരെ സമരം തുടര്‍ച്ചയായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് മാറ്റി തോമസ് ചാണ്ടിക്ക് അനുകൂലമായി റിപ്പോര്‍ട്ട് ചെയ്ത എല്‍.ആര് തഹസീല്‍ദാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ആര് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് ജോസഫ് ചേക്കോടന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ ശ്രീ. എ.എ.ഷുക്കൂര്‍ ആമുഖ പ്രഭാഷണം നടത്തി. എം.എന്‍.ചന്ദ്ര പ്രകാശ്, ജി.മുകുന്ദന് പിളള, അലക്സ് മാത്യു, കെ. ഗോപകുമാര്‍, പി ടി . സ്കറിയ, ജെ റ്റി റാംസേ, പ്രമോദ്ചന്ദ്രന്‍, സഞ്ജീവ് ഭട്ട്, വി കെ സേവ്യര്‍, സജി ജോസഫ്, സി വി .രാജീവ് , ഇ വി .കോമളവല്ലി, മധു.സി. കൊളങ്ങര, ബെന്‍സണ്‍ ജോസഫ്, ലാലിച്ചന്‍ പള്ളിവാതുക്കല്‍, എസ് ഡി .രവി, ടി ഡി അലക്സാണ്ടര്‍, മാത്തുക്കുട്ടി കഞ്ഞിക്കര, പി എന്‍ വിജയകുമാര്‍, ജോഷി കൊല്ലാറ, കെ ബി രഘു, തങ്കച്ചന് കൂലിപ്പുരയ്ക്കല്‍, ഗോകുല്‍ ഷാജി, എം എം മോഹന്‍ ദാസ്, എന്‍.സി.ബാബു, വി.ജെ. റജി, കെ സജീവ് ,ബിജു വലിയ വീടന്, ജസ്റ്റിന് മാളിയേക്കല്‍, മധു മങ്കൊമ്പ് , വര്‍ഗീസ് മാത്യു, മധു ജനാര്ദ്ദനന്, സന്തോഷ് പട്ടണം, സുമ സന്തോഷ്, തോമസ് .പി എസ് ഷമീര്‍ പള്ളാത്തുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."